കോണ്‍ഗ്രസില്‍ പരസ്യ വിഴുപ്പലക്കല്‍ വിലക്കി ഹൈക്കമാന്‍ഡ്: നിര്‍ദേശം ലംഘിച്ചാല്‍ കര്‍ശന നടപടി
ന്യുഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയുവുമായി ബന്ധപ്പെട്ടോ മറ്റോ പരസ്യ പ്രതികരണം വിലക്കി ഹൈക്കമാന്‍ഡ്. പരസ്പരം വിഴുപ്പലക്കല്‍ തുടരുകയോ പ്രതിഷേധ പ്രകടനങ്ങളോ മറ്റോ തുടര്‍ന്നാല്‍ നടപടിയുണ്ടാകുമെന്നുമാണ് ഹൈക്കമാന്‍ഡിന്റെ മുന്നറിയിപ്പ്.
കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.സുധാകരന്‍ എം.പി രംഗത്തെത്തിയിരുന്നു.
ലതികാ സുഭാഷിന്റെ തലമുണ്ഡന വിവാദവുമാണ് ഹൈക്കമാന്‍ഡിന് കര്‍ശന നടപടിയിലേക്ക് പോകേണ്ടിവരുന്നത്. കേരളത്തില്‍ അച്ചടക്ക സമിതിയുണ്ട്. പ്രശ്‌നങ്ങള്‍ അവിടെ അവതരിപ്പിക്കാം. പരിഹാരവും കാണാം. അല്ലാതെ പരസ്യ പ്രതികരണം പാടില്ലെന്നും ഹൈക്കമാന്‍ഡ് നിര്‍ദേശിക്കുന്നു.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് വളരെ മോശമായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. സ്ഥാനാര്‍ത്ഥിപ്പട്ടിക വന്നതോടെ തനിക്ക് പ്രത്യാശയും ആത്മവിശ്വാസവും നഷ്ടമായെന്നും സുധാകരന്‍ പറഞ്ഞിരുന്നു.
'കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രവര്‍ത്തികള്‍ അത്ര മോശമായിരുന്നു. ഹൈക്കമാന്‍ഡിനെ കേരളത്തിലെ നേതാക്കള്‍ തെറ്റിദ്ധരിപ്പിച്ചു. സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും വേണുഗോപാലും അടങ്ങുന്ന സമിതി ഇഷ്ടക്കാരെ തിരുകി കയറ്റി. ഹൈക്കമാന്‍ഡിന്റെ പേരില്‍ കെസി വേണുഗോപാലും ഇഷ്ടക്കാര്‍ക്ക് സീറ്റ് നല്‍കി. ഹൈക്കമാന്‍ഡിന്റെ പേരിലുള്ള തിരുകിക്കയറ്റല്‍ പതിവുള്ളതായിരുന്നില്ല. ജയസാധ്യത നോക്കാതെയാണ് പലര്‍ക്കും അവസരം നല്‍കിയത്'- അദ്ദേഹം പറഞ്ഞു. തങ്ങളുടെ അഭിപ്രായങ്ങളെ പരിഗണിച്ചതേയില്ലെന്നും കെ.സുധാകരന്‍ ആരോപിച്ചു.
കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റെന്ന സ്ഥാനത്ത് താന്‍ തുടരുന്നത് മനസോടെയല്ലെന്നും സുധാകരന്‍ തുറന്നടിച്ചു. ആലങ്കാരിക പദവികള്‍ ആവശ്യമില്ല. സ്ഥാനം ഒഴിയാന്‍ പല തവണ ആലോചിച്ചിരുന്നുവെങ്കിലും തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് മുറിവേല്‍ക്കാതിരിക്കാന്‍ വേണ്ടി മാത്രമാണ് രാജിവെക്കാത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."