HOME
DETAILS
MAL
റഷ്യയിൽ ഇൻസ്റ്റഗ്രാമിനും നിരോധനം
backup
March 13 2022 | 04:03 AM
മോസ്കോ
ഫേസ്ബുക്കിന് പിന്നാലെ ഇൻസ്റ്റഗ്രാമിനും വിലക്കേർപ്പെടുത്തി റഷ്യ. റഷ്യയുടെ ഐ.ടി റെഗുലേറ്റിങ് ഏജൻസി റോസ്കോംനാദ്സർ ആണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ റഷ്യൻ അനുകൂല വിവരങ്ങൾക്കെതിരേയും മാധ്യമങ്ങൾക്കെതിരേയും നടപടി കനത്തപ്പോഴാണ് വിവേചനം നടക്കുന്നുവെന്ന് ആരോപിച്ച് ഫേസ്ബുക്കിന് നിരോധനം ഏർപ്പെടുത്തിയിരുന്നത്. 'റഷ്യൻ മാധ്യമങ്ങളോടുള്ള വിവേചനപരമായ നിലപാട്' എന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു ഫേസ്ബുക്കിനെ വിലക്കിയത്. ഇൻസ്റ്റക്കുള്ള നിരോധനം നാളെ മുതൽ നിലവിൽവരും. റഷ്യയിലെ ഇൻസ്റ്റഗ്രാം ഉപഭോക്താക്കൾക്ക് സുഹൃത്തുക്കളെ നിരോധന വിവരം അറിയിക്കാനും ഇൻസ്റ്റഗ്രാമിൽ അപ്ലോഡ് ചെയ്ത വിവരങ്ങൾ ഡൗൺലോഡ് ചെയ്യാനും വേണ്ടിയാണ് നിരോധനം മുൻകൂട്ടി അറിയിച്ചതെന്നാണ് വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."