HOME
DETAILS
MAL
ഊട്ടിയില്‍ വാഹനാപകടത്തില്‍ പരുക്കേറ്റ മലപ്പുറം എടവണ്ണയിലെ വിദ്യാര്‍ത്ഥിനി മരിച്ചു
backup
January 01 2023 | 09:01 AM
ഊട്ടി: ബുധനാഴ്ച ഊട്ടിയിലുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റ് ചികില്‍സയിലായിരുന്ന മലപ്പുറം എടവണ്ണ ഒതായി സ്വദേശിനിയായ വിദ്യാര്‍ത്ഥിനി മരിച്ചു. എടവണ്ണ ഇസ്‌ലാഹിയ ഓറിയന്റല്‍ ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ഹാദി നൗറിനാണ് മരണപ്പെട്ടത്. ഒതായി കിഴക്കേതല കാഞ്ഞിരാല ഷബീര്‍-തസ്‌നി ദമ്പതികളുടെ മൂത്ത മകളാണ്.
കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം നാട്ടിലെത്തിച്ച് ഖബറടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."