റെഡ്മി നോട്ട് 10 പ്രോ സ്മാര്‍ട്ട്‌ഫോണിന്റെ ആദ്യ വില്‍പ്പന ഇന്ന്
റെഡ്മി നോട്ട് 10 പ്രോ സ്മാര്‍ട്ട്‌ഫോണിന്റെ ആദ്യ വില്‍പ്പന ഇന്ന് നടക്കും. റെഡ്മി നോട്ട് 10, റെഡ്മി നോട്ട് 10 പ്രോ മാക്‌സ് എന്നിവയ്‌ക്കൊപ്പം ലോഞ്ച് ചെയ്ത ഈ സ്മാര്‍ട്ട്‌ഫോണില്‍ സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ, ക്വാഡ് റിയര്‍ ക്യാമറ സെറ്റപ്പ് തുടങ്ങിയ ആകര്‍ഷകമായ സവിശേഷതകളുണ്ട്. ഹോള്‍പഞ്ച് ഡിസ്‌പ്ലേ ഡിസൈനും 128 ജിബി വരെ ഓണ്‍ബോര്‍ഡ് സ്റ്റോറേജുമായാണ് ഡിവൈസ് പുറത്തിറക്കിയിരിക്കുന്നത്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 732ജി എസ്ഒസി, 8 ജിബി റാം, 64 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറ സെന്‍സര്‍ എന്നിവയാണ് റെഡ്മി നോട്ട് 10 പ്രോയുടെ മറ്റ് പ്രധാന സവിശേഷതകള്‍.
ഇന്ത്യയില്‍ റെഡ്മി നോട്ട് 10 പ്രോയുടെ 6 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോഡലിന് 15,999 രൂപയാണ് വില. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 16,999 രൂപ വിലയുണ്ട്. ടോപ്പ് എന്‍ഡ് മോഡലായ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 18,999 രൂപയാണ് വില. ഡാര്‍ക്ക് നൈറ്റ്, ഗ്ലേഷ്യല്‍ ബ്ലൂ, വിന്റേജ് ബ്രൌണ്‍സ് എന്നീ നിറങ്ങളില്‍ ഈ സ്മാര്‍ട്ട്‌ഫോണ്‍ ലഭ്യമാകും. ഇന്ന് ഉച്ചയ്ക്ക് 12 മണി മുതല്‍ ആമസോണ്‍, എംഐ.കോം, എംഐ ഹോം, എംഐ സ്റ്റുഡിയോ സ്റ്റോറുകള്‍ എന്നിവ വഴി ഈ ഡിവൈസ് വില്‍പ്പനയ്ക്ക് എത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."