ബസ് ചാര്‍ജ് വര്‍ധന പരിഗണനിയിലെന്ന് ഗതാഗതമന്ത്രി : കണ്‍സെഷന്‍ വിദ്യാര്‍ഥികള്‍ക്ക് നാണക്കേടെന്നും ആന്റണി രാജു
തിരുവനന്തപുരം : ചാര്‍ജ് വര്‍ധനയെന്ന ബസുടമകളുടെ ആവശ്യം ന്യാമാണെന്ന ഗതാഗത മന്ത്രി ആന്റണി രാജു. പൊതുജനാഭിപ്രായം കൂടി തേടിയ ശേഷം ചാര്‍ജ് വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കും.വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ വര്‍ധിപ്പിക്കുന്ന കാര്യവും പരിഗണിക്കും. കണ്‍സെഷന്‍ തുക വിദ്യാര്‍ഥികള്‍ക്ക് തന്നെ നാണക്കേടാണ്. നിലവില്‍ ബസുകളില്‍ അഞ്ചു രൂപ കൊടുക്കുന്ന വിദ്യാര്‍ഥികള്‍ ബാക്കി വാങ്ങാന്‍ കൂടി തയ്യാറാകുന്നില്ല.വിദ്യാര്‍ഥികളെ കയറ്റാന്‍ തയ്യാറാകാത്ത ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, വിദ്യാര്‍ഥി കണ്‍സെഷനെ മന്ത്രി പുഛത്തോടെ കാണുന്നുവെന്ന ആരോപണവുമായി കെ.എസ്.യു രംഗത്ത് വന്നു. മന്ത്രിയുടേത് നിരുത്തരവാദപരമായ പ്രസ്താവനയാണെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."