കുതിച്ചുയര്‍ന്ന് തൊഴിലില്ലായ്മ; 16 മാസത്തെ ഏറ്റവും മോശം അവസ്ഥയില്‍
ന്യൂഡല്‍ഹി: രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കുതിച്ചുയര്‍ന്നു. സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യ എക്കോണമി (സിഎംഐഇ) പുറത്തുവിട്ട കണക്ക് പ്രകാരം ഡിസംബറിലെ തൊഴിലില്ലായ്മ നിരക്ക് 8.3 ശതമായി ഉയര്‍ന്നു.
16 മാസത്തിനിടെയുള്ള ഏറ്റവും കൂടിയ നിരക്കാണിതെന്ന് സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ എക്കോണമിയില്‍ നിന്നുള്ള വിവരങ്ങള്‍ വ്യക്തമാക്കുന്നു. എട്ട് ശതമാനമായിരുന്നു കഴിഞ്ഞ മാസത്തെ നിരക്ക്.
നഗര മേഖലകളിലെ തൊഴിലില്ലായ്മ നിരക്കുകള്‍ വര്‍ധിച്ചത് ഇന്ത്യക്ക് ഒട്ടും ആശ്വാസ്യകരമല്ല. ഡിസംബര്‍ 10.09 ശതമാനമായിട്ടാണ് നഗര മേഖലകളിലെ തൊഴിലില്ലായ്മ വര്‍ധിച്ചത്. അതേസമയം നവംബറില്‍ ഇത് 8.96 ശതമാനമായിരുന്നു. ഓരോ മാസവും കഴിയുമ്പോള്‍ ഇത് വര്‍ധിച്ചുവരുന്നതാണ് കാണാന്‍ കഴിയുന്നത്.
ഉയര്‍ന്ന പണപ്പെരുപ്പം പിടിച്ചുനിര്‍ത്തുന്നതും തൊഴില്‍ വിപണിയില്‍ പ്രവേശിക്കുന്ന ദശലക്ഷക്കണക്കിന് യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതും 2024 ലെ ദേശീയ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിന് ഏറ്റവും വലിയ വെല്ലുവിളിയായി തുടരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."