ദുരന്തം ആവര്‍ത്തിച്ച് ടിഡിപി റാലി; തിക്കിലും തിരക്കിലും പെട്ട് മൂന്ന് മരണം
ഹൈദരാബാദ് : ആന്ധ്രാപ്രദേശില്‍ ടിഡിപി റാലിയില്‍ തിക്കിലും തിരക്കിലും പെട്ട് മൂന്ന് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരില്‍ പത്ത് പേരുടെ നില ഗുരുതരമാണ്. മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പങ്കെടുത്ത യോഗത്തിലാണ് അപകടം.
നാല് ദിവസത്തിനിടെ ടിഡിപി റാലിയിലുണ്ടാകുന്ന രണ്ടാമത്തെ ദുരന്തമാണിത്. നായിഡു വേദി വിട്ടതിന് പിന്നാലെയായിരുന്നു തിക്കും തിരക്കുമുണ്ടായത്. ഗുണ്ടൂരില്‍ തെലുങ്ക് ദേശം പാര്‍ട്ടി സംക്രാന്തി കാനുക എന്ന പേരില്‍ സംഘടിപ്പിച്ച സൗജന്യ റേഷന്‍ കിറ്റ് വിതരണ പരിപാടിയിലാണ് ജനക്കൂട്ടം തിക്കിതിരക്കിയത്. കഴിഞ്ഞാഴ്ച നെല്ലൂരിലെ യോഗത്തിനിടെ സമാനമായ രീതിയിലുണ്ടായ തിക്കിലും തിരക്കിലും 8 പേര്‍ മരിച്ചിരുന്നു.
Andhra Pradesh | Three people died and several were injured during a public meeting held by TDP leader N Chandrababu Naidu in Guntur district: Arif Hafeez, SP Guntur
— ANI (@ANI) January 1, 2023
8 people died recently in a stampede in Nellore during a public meeting by N Chandrababu Naidu. pic.twitter.com/9N1aU1gcjd
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."