HOME
DETAILS
MAL
സഊദിയിൽ കൊവിഡ് രോഗികൾ കുത്തനെ ഉയരുന്നു; ഇന്ന് 393 പുതിയ കൊവിഡ് കേസുകൾ, 231 രോഗമുക്തി, 7 മരണം
backup
March 17 2021 | 12:03 PM
റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 231 കൊവിഡ് രോഗികൾ രോഗ മുക്തരായതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 7 രോഗികൾ മരണപ്പെടുകയും 393 പുതിയ രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
നിലവിൽ 3,553 രോഗികളാണ് രാജ്യത്ത് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. 566 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്.
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 6,585 ആയും വൈറസ് ബാധിതർ 383,499, ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 231 രോഗികൾ രോഗ മുക്തി നേടിയതോടെ രോഗ മുക്തി നേടിയവരുടെ എണ്ണം 373,361 ആയും ഉയർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."