കോണ്‍ഗ്രസ് ആസ്ഥാനത്തിന് മുന്നില്‍ ഗാന്ധി കുടുംബത്തിന് പിന്തുണയുമായി പ്രവര്‍ത്തകര്‍ : മുകുള്‍ വാസ്‌നികിനെ അധ്യക്ഷനാക്കണമെന്ന് ജി-23
ദില്ലി: തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്കേറ്റ തിരിച്ചടികളുടെ ഉത്തരവാദിത്വമേറ്റെടുത്ത് നേതൃപദവികള്‍ രാജിവയ്ക്കാന്‍ രാജി വയ്ക്കാന്‍ തയ്യാറാണെന്ന നിലപാടില്‍ രാജി വയ്ക്കാന്‍ തയ്യാറാണെന്ന നിലപാടില്‍ രാജി വയ്ക്കാന്‍ തയ്യാറാണെന്ന നിലപാടില്‍ രാഹുല്‍, പ്രിയങ്ക, സോണിയ എന്നിവര്‍ എത്തിയെങ്കിലും അത് പ്രവര്‍ത്തകസമിതി അംഗീകരിച്ചേക്കില്ലെന്ന് സൂചന.
നിര്‍ണായക പ്രവര്‍ത്തകസമിതിയോഗം നടക്കുന്നതിനിടെ സോണിയാഗാന്ധിക്ക് പിന്തുണയുമായി എ.ഐ.സി.സി ആസ്ഥാനത്തിന് മുന്നില്‍ ഒരു സംഘം പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ഗാന്ധി കുടുംബത്തിന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ് അല്‍ഖാ ലാംബയുടെ നേതൃത്വത്തില്‍ എ.ഐ.സി.സിയുടെ മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒത്തുകൂടി.
കോണ്‍ഗ്രസിനായി രക്തസാക്ഷികളായവരാണ് ഗാന്ധി കുടുംബമെന്ന് അല്‍ഖാ ലാംബ പറഞ്ഞു. പരിവാര്‍ പാര്‍ട്ടി എന്ന് അധിക്ഷേപിക്കുന്നത് ബി.ജെ.പിയുടെ തന്ത്രമാണെന്നും അല്‍ഖ ലാംബ. ജി 23 നേതാക്കള്‍ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് പ്രവര്‍ത്തക സമിതിയിലാണ് പറയേണ്ടെതെന്നും അല്‍ഖാ ലാംബ തുറന്നടിച്ചു. 2024-ല്‍ പാര്‍ട്ടിയെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി തന്നെ നയിക്കുമെന്നും ലാംബ പ്രതീക്ഷ പ്രകടിപ്പിച്ചു.
സംസ്ഥാനങ്ങളിലെ സാഹചര്യം പരിശോധിക്കാതെ വിശ്വസ്തരുടെ മാത്രം വാക്ക് കേട്ട് രാഹുല്‍ ഗാന്ധിയും പ്രിയങ്കഗാന്ധിയും ചേര്‍ന്ന് തീരുമാനമെടുക്കുകയായിരുന്നുവെന്നാണ് ചില നേതാക്കള്‍ തോല്‍വിക്ക് ശേഷം അഭിപ്രായപ്പെടുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് സംഘടനയെ നയിക്കുന്നതില്‍ ജനറല്‍ സെക്രട്ടറി കെ .സി വേണുഗോപാലും പരാജയപ്പെട്ടു. അവസാനഘട്ടത്തില്‍ കുറച്ച് ദിവസം പഞ്ചാബില്‍ പോയി നിന്നതല്ലാതെ മറ്റൊരു സംസ്ഥാനത്തും പ്രചാരണത്തിനായി കെ .സി വേണുഗോപാല്‍ ഇറങ്ങിയില്ലെന്നും ചിലര്‍ കുറ്റപ്പെടുത്തുന്നു. ജനറല്‍ സെക്രട്ടറി സ്ഥാനം കെ.സി വേണുഗോപാല്‍ ഒഴിയണമെന്ന ആവശ്യവും ഒരു വിഭാഗം ശക്തമായി ആവശ്യപ്പെടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."