HOME
DETAILS

ഫലസ്തീന് പ്രത്യാശയുടെ ജാലകം തുറക്കട്ടെ

  
backup
January 02 2023 | 03:01 AM

5454634532-2


ഫലസ്തീൻ ജനതയ്ക്ക് പോയവർഷം പതിവിൽ കവിഞ്ഞ് നഷ്ടങ്ങളുടേതും വിലാപങ്ങളുടേതുമായിരുന്നു. പതിറ്റാണ്ടുകളായി ഇസ്‌റാഈലിന്റെ അധിനിവേശവും ക്രൂരതയും പേറുന്ന ഫലസ്തീൻ ജനതയ്ക്ക് നേരിയ ആശ്വാസമാകുന്നതാണ് പോയവർഷത്തെ അവസാന ദിനങ്ങളിൽ വന്ന യു.എൻ പ്രമേയം. പാശ്ചാത്യ രാജ്യങ്ങളുടെ പിന്തുണയുള്ള ഇസ്‌റാഈലിന് പലപ്പോഴും ഐക്യരാഷ്ട്രസഭ രക്ഷാസമിതിയിൽ എതിർപ്പ് നേരിടേണ്ടിവരാറില്ല. എന്നാൽ 193 അംഗ രാജ്യങ്ങളുടെ പൊതുസഭയിൽ ഇസ്‌റാഈലിന്റെ അധിനിവേശത്തിനെതിരേയുള്ള പ്രമേയം പാസായത് ഫലസ്തീൻ ജനതയ്ക്ക് നേരിയ ആശ്വാസമാണ്. 2022ൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം റെക്കോർഡ് കടന്ന സാഹചര്യത്തിലാണ് ഇസ്‌റാഈലിനെതിരേ 87 രാജ്യങ്ങൾ വോട്ടുചെയ്യാൻ തയാറായത്. ഇന്ത്യ, ബ്രസീൽ, ജപ്പാൻ, മ്യാൻമർ, ഫ്രാൻസ് ഉൾപ്പെടെ 53 രാജ്യങ്ങൾ വിട്ടുനിന്നു. ഇവർ പ്രമേയത്തെ അനുകൂലിച്ച് വോട്ടു ചെയ്തില്ലെന്നതും ശ്രദ്ധേയമാണ്. ഇസ്‌റാഈലിനെതിരേയുള്ള പ്രമേയത്തെ എതിർത്തത് വെറും 26 രാജ്യങ്ങളാണ്. കിഴക്കൻ ജറൂസലം ഉൾപ്പെടെ അധിനിവേശ ഫലസ്തീൻ പ്രദേശത്തെ ഫലസ്തീനികളുടെ മനുഷ്യാവകാശങ്ങളെ ബാധിക്കുന്ന ഇസ്‌റാഈൽ നടപടികൾ എന്ന കരടിനോട് പതിവു പോലെ പാശ്ചാത്യ രാജ്യങ്ങൾ അതൃപ്തി പ്രകടിപ്പിച്ചു. പക്ഷേ, മറ്റു രാജ്യങ്ങൾ തങ്ങളുടെ ഐക്യദാർഢ്യം ഫലസ്തീനോട് പ്രകടിപ്പിച്ചു.


ഫലസ്തീൻ ജനതയുടെ സ്വയം നിർണയാവകാശം ഇസ്‌റാഈൽ തുടർച്ചയായി ലംഘിക്കുകയാണെന്ന് യു.എൻ പ്രമേയത്തിൽ പറയുന്നു. ദീർഘകാലമായുള്ള അധിനിവേശത്തിന്റെ നിയമ പ്രത്യാഘാതങ്ങൾ എന്തെല്ലാമെന്നും അന്താരാഷ്ട്ര നീതിന്യായ കോടതിയോട് ഐക്യരാഷ്ട്രസഭ ആരായുന്നുണ്ട്. ഇസ്‌റാഈലിന്റെ വാദങ്ങളെ ഖണ്ഡിക്കുന്നതാണ് പ്രമേയം. ജറൂസലമിന്റെ ജനസംഖ്യാപരമായ ഘടന, സ്വഭാവം, പദവി എന്നിവയിൽ മാറ്റം വരുത്തുകയാണ് ഇസ്‌റാഈൽ. വിവേചന നിയമനിർമാണങ്ങളും നടപടികളും ഇസ്‌റാഈൽ 1967 മുതൽ തുടരുകയാണ്. ഇതെല്ലാം ഇത്രയും കാലം ഇസ്‌റാഈൽ നടത്തിയിരുന്നത് അന്താരാഷ്ട്ര സമൂഹത്തിന്റെ സമ്മതത്തോടെയായിരുന്നു. ഇതിനാണ് ഇപ്പോൾ തിരിച്ചടി നേരിടുന്നത്. എങ്കിലും ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതി ഉൾപ്പെടെയുള്ളിടങ്ങളിൽ ഫലസ്തീന് പിന്തുണ കുറയും. ലോകത്തെ വൻ ശക്തികൾ കൈയാളുന്ന ഈ സമിതികളിലും ഫലസ്തീൻ അനുകൂല നിലപാടുണ്ടാകുമെന്ന പ്രത്യാശ 2023ൽ കൈവിടേണ്ടതില്ല.


2022ൽ ഫലസ്തീനികൾ ഏറ്റവും കൂടുതൽ കൊല്ലപ്പെട്ട വർഷമാണെന്ന് യു.എൻ മനുഷ്യാവകാശ സംഘടന രേഖപ്പെടുത്തിയിരുന്നു. ഫലസ്തീൻ സർക്കാർ വക്താവ് ഇബ്രാഹീം മെൽഹെം നൽകിയ കണക്ക് അനുസരിച്ച് 2022ൽ 225 പേർ ഇസ്‌റാഈൽ സൈന്യത്തിന്റെ അതിക്രമത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. വെസ്റ്റ്ബാങ്കിലും ഗസ്സയിലുമാണ് ഇത്രയും മരണങ്ങൾ. കൊല്ലപ്പെട്ടവരിലേറെയും യുവാക്കളാണ്. ഫലസ്തീൻ അഭയാർഥി ക്യാംപുകളിലെത്തി ഇസ്‌റാഈൽ സൈന്യം യുവാക്കളെ വെടിവച്ചു കൊല്ലുന്നത് ഈയിടെ പതിവാണ്. ഒരോ ദിവസവും കുറച്ച് പേരെ കൊല്ലുകയെന്ന നിലപാടാണ് ഇസ്‌റാഈൽ സ്വീകരിക്കുന്നത്. വലിയ ആക്രമണത്തിൽ കൂടുതൽ പേരെ കൊല്ലുന്നത് ലോകം ചർച്ചയാക്കുമോയെന്ന ഭയമാണോ ഇസ്‌റാഈലിന്റെ ഈ നിലപാടിനു പിന്നിലെന്ന് വ്യക്തമല്ല.


ഫിഫ ലോകകപ്പ് വേദികളിൽ പോലും ഫലസ്തീന് ഐക്യദാർഢ്യമുണ്ടായി എന്നതും ലോകം ശ്രദ്ധിച്ചതാണ്. അടിച്ചമർത്തപ്പെടുന്ന, കിടപ്പാടവും രാജ്യവും നഷ്ടമാകുന്ന ജനതയുടെ വേദനകളിൽ ഇനി ലോകത്തിന് കണ്ണുതുറക്കാനും ഇടപെടാനും കഴിയാതിരിക്കില്ല.


ഇസ്‌റാഈലിലെ ഭരണമാറ്റമൊന്നും ഒരുകാലത്തും ഫലസ്തീനോടുള്ള നിലപാടിൽ മാറ്റം വരുത്തിയിട്ടില്ല. അറബ് പാർട്ടി ഉൾപ്പെട്ട സഖ്യം കഴിഞ്ഞ വർഷങ്ങളിൽ ഇസ്‌റാഈൽ ഭരിച്ചപ്പോഴും നിലപാടിൽ മാറ്റം വന്നില്ല. തീവ്ര സയണിസ്റ്റ് സഖ്യത്തിന് നേതൃത്വം നൽകുന്ന ബെന്യാമിൻ നെതന്യാഹു വീണ്ടും ഇസ്‌റാഈലിന്റെ പ്രധാനമന്ത്രിയായിരിക്കുന്നു. യു.എൻ പൊതുസഭ പ്രമേയത്തെ ബെന്യാമിൻ നെതന്യാഹു എതിർത്തിരുന്നു. അധിനിവേശ പ്രദേശങ്ങളിൽ നിർമാണ പ്രവൃത്തികൾ കൂടുതൽ വേഗത്തിൽ നടത്താനാണ് നെതന്യാഹു സർക്കാരിന്റെ തീരുമാനം. അനുമതിയില്ലാതെ കെട്ടിടങ്ങളും മറ്റും പണിയുകയാണ്. മന്ത്രിസഭയിൽ ഇതിനു നേതൃത്വം നൽകാൻ വകുപ്പ് ഉൾപ്പെടുത്തുകയും ചെയ്തു. വെസ്റ്റ്ബാങ്കിൽ ജൂതരുടെ കുടിയേറ്റം ഉറപ്പുവരുത്തുകയും ഇസ്‌റാഈൽ ആധിപത്യം ശക്തമാക്കുകയുമാണ് ലക്ഷ്യം.


ഇസ്‌റാഈലാകട്ടെ സഖ്യകക്ഷികളെയും വിദേശ നയത്തെയും കുറിച്ച് പുനരാലോചിക്കുകയാണ്. അമേരിക്കയുമായി അടുത്ത ബന്ധം പുലർത്തുന്ന ഇസ്‌റാഈൽ ഇപ്പോൾ റഷ്യയുമായി സൗഹൃദം വർധിപ്പിച്ചിട്ടുണ്ട്. പുടിൻ നെതന്യാഹുവിനെ അഭിനന്ദിക്കാനും രംഗത്തുവന്നു. റഷ്യയും ഇസ്‌റാഈലും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്നാണ് പുടിൻ പറയുന്നത്. റഷ്യ ഇസ്‌റാഈലുമായി സൗഹൃദം സ്ഥാപിക്കുന്നത് പശ്ചിമേഷ്യയെ ലക്ഷ്യമിട്ടാണ്. യു.എസിനുള്ള സ്വാധീനം കുറയ്ക്കുകയാണ് റഷ്യയുടെ ലക്ഷ്യം. ഉക്രൈൻ യുദ്ധത്തോടെ ഭീഷണി നേരിടുന്ന സാഹചര്യത്തിൽ ഇസ്‌റാഈലുമായുള്ള കൂട്ടുകെട്ട് റഷ്യക്കാണ് നേട്ടമാകുക

.
പതിറ്റാണ്ടുകളായുള്ള സുഹൃത്താണ് ഇസ്‌റാഈലെന്നാണ് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പറയുന്നത്. ബൈഡൻ അവസാനമായി ഇസ്‌റാഈൽ സന്ദർശിച്ചപ്പോൾ ദ്വിരാഷ്ട്ര നയത്തിൽ മാറ്റമില്ലെന്ന് പറഞ്ഞതും അധിനിവേശ പ്രദേശത്ത് സന്ദർശനം നടത്തിയപ്പോൾ യു.എസ് പ്രസിഡന്റിന്റെ കാറിൽ ഫലസ്തീൻ പതാക കെട്ടിയതും ഇസ്‌റാഈൽ സുരക്ഷാ ഉദ്യോഗസ്ഥരെ ഒഴിവാക്കിയതും ഇസ്‌റാഈലിനെ ചൊടിപ്പിച്ചിരുന്നു. ലോകത്തെ വൻശക്തികൾ ഇസ്‌റാഈലിനോട് സൗഹൃദം സ്ഥാപിക്കുമ്പോൾ ഫലസ്തീന് അന്താരാഷ്ട്ര തലത്തിൽ ലഭിക്കുന്ന പിന്തുണ ശ്രദ്ധേയമാണ്. അതിജീവനത്തിന് പോരാടുന്ന ഫലസ്തീന് മുന്നിൽ പ്രത്യാശയുടെ ജാലകങ്ങൾ തുറക്കുന്നതാകും 2023 എന്നാശിക്കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മലപ്പുറവുമായി പൊക്കിള്‍കൊടി ബന്ധം, മലപ്പുറത്തിന്റെ പാരമ്പര്യം മതനിരപേക്ഷതയുടേത്' സന്ദീപ് വാര്യര്‍ പാണക്കാട്ട്

Kerala
  •  a month ago
No Image

സഊദി അറേബ്യ: ഒരാഴ്ചയ്ക്കിടെ നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് പിടിയിലായത് 20,124 പേര്‍; കൂടുതലും റസിഡന്‍സി നിയമലംഘകര്‍

Saudi-arabia
  •  a month ago
No Image

പമ്പയില്‍ നിലയ്ക്കലേക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസ് കത്തി നശിച്ചു

Kerala
  •  a month ago
No Image

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്: ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  a month ago
No Image

നെതന്യാഹുവിന്റെ വീട്ടു മുറ്റത്ത് ഫ്‌ളാഷ് ബോംബ്;  സുരക്ഷാ വീഴ്ചയെന്ന് ഇസ്‌റാഈൽ

International
  •  a month ago
No Image

കര്‍ശന നടപടിക്കൊരുങ്ങി റെയില്‍വേ; ട്രെയിനിലോ പാളത്തിലോ റീല്‍സ് ചിത്രീകരിച്ചാല്‍ പണികിട്ടും

Kerala
  •  a month ago
No Image

മണിപ്പൂരില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് തീയിട്ടു; പ്രധാനമന്ത്രി ഒരിക്കല്‍ കൂടി സംസ്ഥാനം സന്ദര്‍ശിക്കണമെന്ന് രാഹുല്‍ 

National
  •  a month ago
No Image

കോഴിക്കോട് ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍;  സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി

Kerala
  •  a month ago
No Image

എയ്ഡഡ് സ്കൂൾ: അധ്യാപകേതര ജീവനക്കാരുടെ  സ്ഥാനക്കയറ്റം തടയരുതെന്ന് വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

മണിപ്പൂരിൽ  തട്ടിക്കൊണ്ടുപോയ മൂന്ന് കുട്ടികളടക്കം ആറുപേരെയും കൊന്നു; ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് തടഞ്ഞു ; രണ്ട് ജില്ലകളില്‍ കര്‍ഫ്യൂ

National
  •  a month ago