ഇടതുസര്‍ക്കാരിന്‍റെ കാലത്ത് നടന്നത് സര്‍വ്വതല സ്പര്‍ശ്ശിയായ വികസനം: മേയര്‍ ആര്യ രാജേന്ദ്രന്‍
ജിദ്ദ: ഇടതുപക്ഷ മുന്നണിയുടെ ഭരണത്തില്‍ വികസനവും ജീവിത പുരോഗതിയും എല്ലാ വിഭാഗത്തിനും പ്രാപ്യമാവുന്ന തരത്തിലായിരുന്നു എന്ന് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ പറഞ്ഞു. ജിദ്ദ നവോദയ സംഘടിപ്പിച്ച തെക്കന്‍കേരള തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ആര്യ രാജേന്ദ്രന്‍. പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനതയുടെ പ്രശ്നങ്ങളെ സവിശേഷമായി കണ്ടുകൊണ്ട് അവ പരിഹരിക്കുന്നതിന് ഊന്നല്‍ നല്‍കിയെന്നതും പിണറായി സര്‍ക്കാരിന്‍റെ വികസന നയത്തിന്റെ സവിശേഷതയാണ്. അതുവരെ കാണാത്ത പ്രതിസന്ധിയിലൂടെയായിരുന്നു ഓരോ വര്‍ഷവും കേരളം കടന്നുപോയത്. ഓഖി ചുഴലിക്കാറ്റിനും പ്രളയത്തിനും നിപ്പാക്കും കൊവിഡിനും കേരളത്തിന്റെ വികസന പ്രവർത്തനം തളർത്താനായില്ല. സമ്പൂര്‍ണ്ണവികസനത്തോടൊപ്പം എല്ലാ ദുരന്തങ്ങളെയും സർക്കാരിന് അതിജീവിക്കാനായിഎന്നും അവര്‍ പറഞ്ഞു.
മുഖ്യരക്ഷാധികാരി ഷിബു തിരുവനന്തപുരം, പ്രസിഡണ്ട് കിസ്മത്ത് മമ്പാട്, ജനറല്‍സെക്രട്ടറി ശ്രീകുമാര്‍ മാവേലിക്കര, റഫീഖ് പത്തനാപുരം, മാത്യു തബൂക് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
ആസിഫ് കരുവാറ്റ അധ്യക്ഷത വഹിച്ചു. സുജാഹി മാന്നാർ സ്വാഗതവും സനൽ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."