HOME
DETAILS
MAL
സി.പി.എം-ബി.ജെ.പി ബന്ധം പുറത്തായി; വെല്‍ഫയര്‍ പാര്‍ട്ടി ബന്ധം അടഞ്ഞ അധ്യായമെന്നും കുഞ്ഞാലിക്കുട്ടി
backup
March 18 2021 | 03:03 AM
മലപ്പുറം: കേരളത്തില്‍ ഇത്തവണ ഭരണത്തുടര്‍ച്ചയല്ല ഭരണമാറ്റമാണ് ഉറപ്പുള്ള കാര്യമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. ഭരണമാറ്റത്തിനായി ജനങ്ങള്‍ വോട്ട് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം ബി.ജെ.പി ബന്ധം പുറത്തായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സി.പി.എമ്മിനും ബി.ജെ.പിക്കും പലകാര്യത്തിലും ഒരേ നിലപാടാണ്. ഇരു പാര്‍ട്ടികളും നേരത്തേ ബന്ധമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വര്‍ഗീയ കക്ഷികളെ എതിര്‍ക്കല്‍ ലീഗ് നയമാണ്. സിപിഎം വര്‍ഗീയത ഉയര്‍ത്തിക്കാട്ടി പ്രചാരണം നടത്തിയെന്നും അദ്ദേഹം ആരോപിക്കുന്നു.
വെല്ഫെയര്ാ പാര്‍ട്ടി ബന്ധം അടഞ്ഞ അധ്യാമാണെന്ന് പറഞ്ഞ കൂഞ്ഞാലിക്കുട്ടി ഇത്തവണ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ബന്ധമില്ലെന്നും വ്യക്തമാക്കി. ഇരിക്കൂറില്‍ തീരുമാനം അടിച്ചേല്പിച്ചെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."