HOME
DETAILS
MAL
ഉംറ തീര്‍ത്ഥാടകയായ പാലക്കാട് സ്വദേശിനി മക്കയില്‍ മരിച്ചു
backup
January 02 2023 | 14:01 PM
ജിദ്ദ: ഉംറ നിര്‍വഹിക്കാനെത്തിയ പാലക്കാട് സ്വദേശിനി മക്കയില്‍ മരണപ്പെട്ടു. പാലക്കാട് ആലത്തൂര്‍ സ്വദേശിനി ആമിന (77 ) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് മക്ക കിങ് ഫൈസല്‍ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ അഞ്ച് ദിവസമായി ചികിത്സയിലായിരുന്നു. അതിനിടയില്‍ രോഗം മൂര്‍ച്ഛിക്കുകയും തിങ്കളാഴ്ച പുലര്‍ച്ചെ മരിക്കുകയുമായിരുന്നു.
ഭര്‍ത്താവ് മുസ്തഫ ഹാജി, മക്കളായ ഫസീല, റൈഹാന. മരുമക്കള്‍: ഇബ്‌റാഹീം, യഅക്കൂബ്, പേര മകന്‍ ജുമാന്‍ എന്നിവരുടെ കൂടെ സ്വകാര്യ ഗ്രൂപ്പില്‍ ഉംറ നിര്‍വഹിക്കാനെത്തിയതായിരുന്നു. മറ്റൊരു മകള്‍: റാഷിദ, മരുമകന്‍: റഫീഖ് മാസ്റ്റര്‍ എന്നിവര്‍ നാട്ടിലുണ്ട്.
നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഇന്ന് മഗ്‌രിബ് നമസ്‌കാരാനന്തരം മക്ക ജന്നത്തുല്‍ മുഅല്ല മഖ്ബറയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."