'ധര്‍മ'സങ്കടം തീരാതെ കോണ്‍ഗ്രസ്; പിണറായിക്കെതിരെ ധര്‍മടത്ത് മത്സരിക്കാനില്ലെന്ന് കെ സുധാകരന്
കണ്ണൂര്‍: ധര്‍മടത്ത് മത്സരിക്കാനില്ലെന്ന് കെ.സുധാകരന് എം.പി. ജില്ലയില്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയപ്പോള്‍ അവര്‍ക്ക് ഇക്കാര്യത്തില്‍ വിമുഖതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മത്സരിക്കാനുള്ള സാവകാശം തനിക്ക് കിട്ടിയില്ല. സാവകാശം ലഭിച്ചിരുന്നുവെങ്കില്‍ ധര്‍മടത്ത് അത്ഭുതങ്ങള്‍ ഉണ്ടാവുമായിരുന്നു. കണ്ണൂരില്‍ അഞ്ച് മണ്ഡലത്തിലും കോണ്‍ഗ്രസിന് ജയിക്കണം. അതിനാണ് താന്‍ മുന്‍തൂക്കം നല്‍കുന്നത്. മത്സരിക്കാനുള്ള ചുറ്റുപാടില്ല. മത്സരിച്ചാല്‍ ജില്ലയിലെ കോണ്‍ഗ്രസിനും മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കും ഉചിതമാകില്ല. ഇക്കാര്യം കെപിസിസിയെ അറിയിച്ചെന്നും സുധാകരന് വ്യക്തമാക്കി.
കണ്ണൂര്‍ ഡി.സി.സി സെക്രട്ടറി സി രഘുനാഥിനെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് അഭിപ്രായമെന്നും സുധാകരന് പറഞ്ഞു. സ്ഥാനാര്‍ഥിയെ ഇന്ന് വൈകിട്ടോടെ പ്രഖ്യാപിച്ചേക്കും.
പാര്‍ട്ടിക്കുള്ളില്‍ സുധാകരന് മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു. ധര്‍മ്മടത്ത് മുഖ്യമന്ത്രിയ്ക്കെതിരെ കെ.സുധാകരന് മത്സരിക്കണമെന്നാണ് പാര്‍ട്ടിയുടെ ആഗ്രഹമെന്ന് കെ.പി.സി.സി.അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."