HOME
DETAILS

കാർഗോയിലെ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ തട്ടിയെടുത്തു , മുൻ കസ്റ്റംസ് ഉദ്യോഗസ്ഥന് മൂന്ന് വർഷം തടവും 1.20 ലക്ഷം പിഴയും

  
backup
March 14 2022 | 05:03 AM

%e0%b4%95%e0%b4%be%e0%b5%bc%e0%b4%97%e0%b5%8b%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%87%e0%b4%b2%e0%b4%95%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%8b%e0%b4%a3%e0%b4%bf%e0%b4%95%e0%b5%8d%e0%b4%b8


നെടുമ്പാശ്ശേരി
വിദേശത്ത് നിന്ന് കൊച്ചി വിമാനത്താവളത്തിലെ എയർ കാർഗോയിൽ എത്തിയ വിലപിടിപ്പുള്ള ഇലക്ട്രോണിക്സ് വീട്ടുപകരണങ്ങൾ തട്ടിയെടുത്ത കേസിൽ മുൻ കസ്റ്റംസ് ഉദ്യോഗസ്ഥന് കോടതി മൂന്ന് വർഷം തടവും 1.20 ലക്ഷം പിഴയും വിധിച്ചു.
വിമാനത്താവളത്തിലെ മുൻ കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണർ കെ.എസ് ചന്ദ്രശേഖറിനെയാണ് പ്രത്യേക സി.ബി.ഐ കോടതി ശിക്ഷിച്ചത്.
മറ്റ് രണ്ട് പ്രതികളെ കോടതി കുറ്റവിമുക്തരാക്കി. 2008 ലായിരുന്നു കേസിനാസ്പദമായ സംഭവം.
തൃശൂർ സ്വദേശിക്ക് സമ്മാനമായി കുവൈത്തിൽ നിന്ന് എത്തിയതായിരുന്നു സാധനങ്ങൾ. ഇവ ചന്ദ്രശേഖർ ഗൂഢാലോചന നടത്തി തട്ടിയെടുക്കുകയായിരുന്നുവെന്നാണ് കണ്ടെത്തിയത്.
വിലപിടിപ്പുള്ള പ്ലാസ്മ ടി.വി, മ്യൂസിക് സിസ്റ്റം തുടങ്ങിയ ഇലക്ട്രോണിക്സ് ഉപകരണങ്ങളായിരുന്നു കാർഗോയിൽ എത്തിയത്. ഇവ വിട്ടു നൽകാൻ സാധനങ്ങളുടെ വിലയേക്കാൾ കൂടുതൽ ഡ്യൂട്ടി നൽകണമെന്ന് ഇയാൾ ആവശ്യപ്പെടുകയായിരുന്നു. കസ്റ്റംസ് വിട്ടുവീഴ്ച ചെയ്യാതിരുന്നതിനെ തുടർന്ന് തൃശൂർ സ്വദേശിക്ക് സാധനങ്ങൾ കൈപ്പറ്റാനായില്ല.
എന്നാൽ പിന്നീട് ഇതേ സാധനങ്ങൾ ഉപയോഗിച്ച വസ്‌തുക്കളായി രേഖപ്പെടുത്തി ഇലക്‌ട്രോണിക് ഇനങ്ങളുടെ മൂല്യം 30,000 രൂപയായി കാണിച്ച് 4,635 രൂപ കസ്റ്റംസ് ഡ്യൂട്ടി അടച്ച് റസിഡൻസ് റൂൾ ട്രാൻസ്ഫർ പ്രകാരം വിട്ടയക്കുകയായിരുന്നു.
സംഭവം നടന്ന് ഏതാനും മാസങ്ങൾക്ക് ശേഷം സി.ബി.ഐയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങൾ പുറത്ത് വന്നത്. ബംഗളൂരുവിലുള്ള ചന്ദ്രശേഖറിന്റെ ഭാര്യയുടെ വീട്ടിലേക്കാണ് ഇലക്ട്രോണിക് സാധനങ്ങൾ കൊണ്ടുപോയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഈ വസ്തുക്കൾ 2012 ൽ ഇവിടെ നിന്ന് സി.ബി.ഐ പിടിച്ചെടുക്കുന്നതുവരെ പ്രതി വീട്ടുസാധനങ്ങളായി ഉപയോഗിച്ചിരുന്നു.
കേസിൽ ചന്ദ്രശേഖറിനും രണ്ട് സ്വകാര്യ വ്യക്തികൾക്കുമെതിരേയാണ് 2018 ൽ സി.ബി.ഐ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നത്. ഇതിൽ സ്വകാര്യ വ്യക്തികളായ രണ്ട് പ്രതികളെയാണ് കോടതി വെറുതെ വിട്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago