ലേഖനത്തില്‍ ഹിമാലയന്‍ മണ്ടത്തരങ്ങള്‍; ' ചിന്ത'യെ തിരിഞ്ഞുകൊത്തി നവയുഗം
തിരുവനന്തപുരം: സി.പി.എം പ്രസിദ്ധീകരണമായ ചിന്ത വാരികയില്‍ സി.പി.ഐയ്‌ക്കെതിരെ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി നവയുഗം. തിരിഞ്ഞുകൊത്തുന്ന നുണകള്‍ എന്ന തലക്കെട്ടിലാണ് വിമര്‍ശനം.
വാരികയിലെ ലേഖനത്തില്‍ ഹിമാലയന്‍ മണ്ടത്തരങ്ങളെന്ന് വിമര്‍ശനം. യുവാക്കള്‍ക്ക് സായുധ വിപ്ലവമോഹം നല്‍കിയത് സിപിഎമ്മാണ്. ഇഎംഎസിനെയും ലേഖനത്തില്‍ വിമര്‍ശിക്കുന്നു.
ശരിയും തെറ്റും അംഗീകരിക്കാന്‍ സി.പി.എമ്മിന് ഒരിക്കലും കഴിഞ്ഞിട്ടില്ല. തെറ്റ് തുറന്നു പറയാതെ പഴയ തെറ്റുകളെ ന്യായീകരിക്കുന്നുവെന്നും ലേഖനം പറയുന്നു. പിളര്‍പ്പിന് ശേഷം ഇ.എം.എസ് സ്വീകരിച്ച നിലപാടുകള്‍ക്കെതിരെയും രൂക്ഷ വിമര്‍ശനമാണ് ഉന്നയിക്കുന്നത്. നക്സല്‍ബാരി പ്രസ്ഥാനം ഉടലെടുത്തതിന്റെ ഉത്തരവാദിത്തം സി.പി.എമ്മിനാണ്. ഇക്കാര്യത്തില്‍ സി.പി.എം സ്വയംവിമര്‍ശനം നടത്തണം.
യുവാക്കള്‍ക്ക് സായുധ വിപ്ലവ മോഹം നല്‍കിയത് സി.പി.എമ്മാണ്. ഇന്ത്യ-ചൈന യുദ്ധ കാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളെ ജയിലിലാക്കി എന്ന വാദം തെറ്റാണ്. അറസ്റ്റിലായവരില്‍ ജെ. ചിത്തരഞ്ജനും ഉണ്ണി രാജയും അടക്കം കേരളത്തിലെ 18 സി.പി.ഐ നേതാക്കളും ഉണ്ടായിരുന്നു. ഇവരെ ആരാണ് ജയിലിലടച്ചതെന്നും ലേഖനം ചോദിച്ചു. കൂട്ടത്തില്‍ ഉള്ളവരെ വര്‍ഗവഞ്ചകര്‍ എന്ന് വിളിച്ചത് ഇ.എം.എസ് ആണ്.
കമ്മ്യൂണിസ്റ്റ് പേരും ചെങ്കൊടിയും ഉപേക്ഷിക്കേണ്ടിയിരുന്ന പാര്‍ട്ടിയായിരുന്നു സി.പി.ഐ എന്നാണ് ചിന്ത വാരികയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറഞ്ഞത്. ഇതിന് നവയുഗം മറുപടി പറഞ്ഞോളും എന്ന് കഴിഞ്ഞ ദിവസം സി.പി.ഐ നേതാവ് കാനം രാജേന്ദ്രന്‍ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."