വാളയാര്‍ സമരസമിതിയിലും രാഷ്ട്രീയക്കളി, സമിതിയെ യു.ഡി.എഫ് വിലക്കെടുത്തെന്ന് ജോ കണ്‍വീനര്‍: ചിലര്‍ക്ക് കോണ്‍ഗ്രസ്സുമായി അവിശുദ്ധ ബന്ധമെന്നു മറുവിഭാഗം
പാലക്കാട്: വാളയാര്‍ പെണ്‍കുട്ടികളുടെ സമര സമിതിയില്‍ പിളര്‍പ്പ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ധര്‍മ്മടത്ത് നിന്നും മത്സരിക്കാനുള്ള പെണ്‍കുട്ടികളുടെ അമ്മയുടെ തീരുമാനത്തെചൊല്ലിയാണ് സമര സമിതി രണ്ടു ചേരിയായിരിക്കുന്നത്. തീരുമാനത്തില്‍ നിന്ന് അവര്‍ പിന്മാറണമെന്ന് സമര സമിതി ജോയിന്റ് കണ്‍വീനര്‍ ബാല മുരളി ആവശ്യപ്പെട്ടു. മത്സരത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
അതേ സമയം സമരസമിതിയിലെ കണ്‍വീനറും ചെയര്‍മാനും ബാലമുരളിക്കെതിരേ രംഗത്തുവന്നു. ബാലമുരളി സി.പി.എം ചാരനാണെന്നാണ് ഇവര്‍ പറയുന്നത്. സമരസമിതിയുടെ നേതൃനിരയില്‍ ബാലമുരളിയില്ലെന്നും ഇവര്‍ പറയുന്നു.
എന്നാല്‍ സമര സമിതിയിലെ ചിലര്‍ക്ക് കോണ്‍ഗ്രസ്സുമായി അവിശുദ്ധ ബന്ധമുണ്ടെന്നാണ് ബാലമുരളിയുടെ ആരോപണം. യു.ഡി.എഫ് അമ്മയെ വിലക്കെടുത്തെന്നും ബാലമുരളി ആരോപിക്കുന്നു. പെണ്‍കുട്ടികളുടെ അമ്മയില്‍ സമ്മര്‍ദ്ദം ചെലുത്തി മത്സരിപ്പിക്കുകയാണ്. ഇതോടെ സമരസമിതിയുടെ പ്രസക്തി നഷ്ടമായി. പെണ്‍കുട്ടികളുടെ ദുരൂഹ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."