HOME
DETAILS
MAL
ധര്‍മടത്ത് രഘുനാഥ് പത്രിക നല്‍കിയത് അറിഞ്ഞിട്ടില്ലെന്ന് മുല്ലപ്പള്ളി
backup
March 18 2021 | 16:03 PM
കായംകുളം: ധര്‍മടത്ത് ഡി.സി.സി സെക്രട്ടറി സി. രഘുനാഥ് നാമനിര്‍ദേശ പത്രിക നല്‍കിയത് അറിഞ്ഞിട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. കായംകുളത്ത് എത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു.
ധര്‍മടത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. രഘുനാഥ് പത്രിക നല്‍കിയത് ഇതുവരേയും അറിഞ്ഞിട്ടില്ല. താന്‍ യാത്രയിലായിരുന്നുവെന്നും അറിയാത്ത കാര്യത്തെകുറിച്ച് പ്രതികരിക്കാനില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ. സുധാകരന് എം.പി മത്സരിക്കണമെന്ന ആവശ്യം നേതാക്കള്‍ ഉന്നയിക്കുന്നതിനിടെയാണ് രഘുനാഥ് പത്രിക സമര്‍പ്പിച്ചത്. തന്നെ സ്ഥാനാര്‍ഥിയായി ഉറപ്പിച്ചുവെന്ന് പറഞ്ഞാണ് രഘുനാഥ് പത്രിക സമര്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."