HOME
DETAILS
MAL
കേരളം മുഴുവന്‍ സില്‍വര്‍ലൈനിന്റെ ഇരകളാകും; വികസനമെന്നാല്‍ വേഗമല്ലെന്ന് തിരിച്ചറിയണം: വി.ഡി സതീശന്
backup
March 14 2022 | 11:03 AM
തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിയുടെ ഇരകളാകുന്നത് കേരളം മുഴുവനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. വരേണ്യ വര്‍ഗത്തിനു വേണ്ടിയാണ് പദ്ധതി. കെഎസ്ആര്‍ടിസിയെ സ്വാഭാവിക മരണത്തിന് വിട്ടുകൊണ്ട് സില്‍വര്‍ലൈന്‍ നടപ്പാക്കുന്നു. ഇതിന്റെ കടം കേരളത്തിന് താങ്ങാനാകില്ല. ഇരകളാകുന്നത് കേരളം മുഴുവനുമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
പദ്ധതിക്ക് ആവശ്യമായ പഠനങ്ങള്‍ നടത്തിയിട്ടില്ല. പൊതുഗതാഗതം മെച്ചപ്പെടുത്തണം എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍, മറ്റു പൊതുഗതാഗത സംവിധാനങ്ങളെ വിഴുങ്ങുന്നതാണ് സില്‍വര്‍ ലൈന്‍ പദ്ധതി. എന്തും ചെയ്യാനുള്ള അവകാശമല്ല ജനവിധി. ഏകാധിപതിയുടെ സ്വഭാവമാണ് മുഖ്യമന്ത്രിക്ക്. വേഗമാണ് വികസനം എന്നുപറയുന്നത് ഇടതുപക്ഷ വിരുദ്ധതയാണെന്നും വി.ഡി സതീശന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."