ലോക പൊലിസ് ഉച്ചകോടി ദുബൈയില്‍
ദുബൈ: ലോക പൊലിസ് ഉച്ചകോടിക്ക് ഇന്ന് ദുബൈയില്‍ തുടക്കമായി. ദുബൈ എക്‌സപോയിലെ എക്‌സിബിഷന്‍ സെന്ററിലാണ് ഉച്ചകോടി നടക്കുന്നത്. ഉച്ചകോടിയില്‍ 200ഓളം പ്രഭാഷകര്‍ പങ്കെടുക്കുന്നുണ്ട. 150 പ്രദര്‍ശകര്‍ പൊലിസ സേനയുമായി ബന്ധപ്പെട്ട പ്രദര്‍ശനവുമായെത്തും. 17നാണ് സമാപനം. ഡിജിറ്റല്‍ ലോകത്തെ ക്രിമിനല്‍ കുറ്റങ്ങള്‍ എങ്ങനെ നിയന്ത്രിക്കാം എന്നതാണ് ഉച്ചകോടിയിലെ പ്രധാന ചര്‍ച്ച. ക്രിപറ്റോ കറന്‍സി, റോബോട്ടികസ്, നിര്‍മിത ബുദ്ധി, വെര്‍ച്വല്‍ റിയാലിറ്റി തുടങ്ങിയവയുടെ ഉപയോഗവും ദുരുപയോഗവും ചര്‍ച്ച ചെയ്യും.
യു.എന്‍, ഇന്റര്‍പോള്‍ തുടങ്ങിയവയുടെയും വിവിധ നഗരങ്ങളിലെ പൊലിസ്, സ്വകാര്യ മേഖലയിലെ സുരക്ഷാ സ്ഥാപനങ്ങള്‍ തുടങ്ങിയവയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ഫോറന്‍സിക സയന്‍സ, മയക്കുമരുന്ന ഉപയോഗം തടയല്‍, ഡ്രോണ്‍ ഉപയോഗത്തിന്റെ സാധ്യതകളും വെല്ലുവിളികളും തുടങ്ങിയവയും ചര്‍ച്ചയാകും. പൊലിസ സേനയുമായി ബന്ധപ്പെട്ട അതിനൂതന കണ്ടുപിടിത്തങ്ങള്‍ പ്രദര്‍ശനത്തിനെത്തുമെന്നതും ഉച്ചകോടിയുടെ പ്രത്യേകതകളാണ്. ഇതുമായി ബന്ധപ്പെട്ട വ്യാപാര ഇടപാടുകളും എക്‌സപോയില്‍ നടക്കും.
ദുബൈ പൊലിസ ഉപമേധാവി ലെഫറ്റനന്റ ജനറല്‍ ധാഹി ഖല്‍ഫാന്‍ തമീം, യു.എന്‍ പൊലിസ അഡൈ്വസര്‍ ലൂയിസ കാരിലോ, പൊലിസ ചീഫ ഇന്റര്‍നാഷനല്‍ പ്രസിഡന്റ ഡൈ്വറ്റ ഹെന്നിങര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. worldpolicesummit.com എന്ന സൈറ്റ വഴി സന്ദര്‍ശിച്ച രജിസ്റ്റര്‍ ചെയ്ത സൗജന്യമായി എക്‌സിബിഷന്‍ കാണാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."