HOME
DETAILS
MAL
മുഖ്യമന്ത്രിക്കെതിരേ സമൂഹമാധ്യമങ്ങളില്‍ വധഭീഷണി; മുങ്ങി നടന്ന പ്രതി പൊലിസ് വലയില്‍
backup
March 14 2022 | 16:03 PM
പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണി മുഴക്കിയ ആള്‍ പിടിയില്‍. സമൂഹ മാധ്യമങ്ങളില്‍ മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ ആളെ പാലക്കാട് കസബ പൊലിസാണ് അറസ്റ്റ് ചെയ്തത്. എലപ്പുള്ളി തേനാരി മണിയഞ്ചേരി സ്വദേശി ജയപ്രകാശ്(40) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഡിസംബര്‍ 21 നാണു ഇയാള്‍ മുഖ്യമന്ത്രിക്കെതിരെ അസഭ്യം പറഞ്ഞ് വധഭീഷണി മുഴക്കി പോസ്റ്റിട്ടത്.
തുടര്‍ന്ന് കര്‍ണാടക, മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഒളിവില്‍ പോയിരുന്നു. ഇവിടെ നിന്നും മടങ്ങി നാട്ടിലെത്തിയപ്പോഴാണ് പൊലിസ് വീട്ടില്‍ നിന്നും പ്രതിയെ കസ്റ്റഡിയിലെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."