HOME
DETAILS

ഡിജിറ്റൽവൽക്കരണം: മുഖം മാറുന്ന റിയൽ എസ്റ്റേറ്റ്

  
backup
March 14 2022 | 19:03 PM

953-5632

ഡോ. എൻ.പി അബ്ദുൽ അസീസ്


21ാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ ലോകം സാങ്കേതികവിദ്യയിലൂടെ വിപ്ലവകരമായ മാറ്റത്തിനു വിധേയമായിക്കൊണ്ടിരിക്കുകയാണ്. നമ്മൾ പങ്കിടുന്ന, പ്രതികരിക്കുന്ന, ഇടപെടുന്ന രീതികൾ, തീരുമാനങ്ങൾ, വികാരങ്ങൾ, പ്രശ്‌നപരിഹാരങ്ങൾ തുടങ്ങി എല്ലാ മേഖലകളിലും സാങ്കേതികവിദ്യയുടെ കടന്നുകയറ്റം കണ്ടുകൊണ്ടിരിക്കുകയാണ്. അതുപോലെ ഏറ്റവും പ്രതീക്ഷ നൽകിയിരുന്ന റിയൽ എസ്റ്റേറ്റ് വിപണിയും വൈകിയാണെങ്കിലും ഇനി നൂതനമായ നിരവധി (ഡിജിറ്റലൈസേഷൻ) വിപ്ലവങ്ങൾക്ക് സാക്ഷ്യംവഹിക്കുകയാണ്.
പകർച്ചവ്യാധി പരത്തിയ ഭീതിയും സാമ്പത്തിക പ്രതിസന്ധിയും കാരണമായുണ്ടായ സ്വത്തുവിൽപ്പനയിടിവ് വലിയ സമ്മർദമാണ് റിയൽ എസ്റ്റേറ്റ് വിപണിയിൽ സൃഷ്ടിച്ചത്. വിൽപ്പന വീണ്ടെടുക്കുന്നതിനും പുതിയ മാതൃകയിൽ പ്രസക്തമായി തുടരുന്നതിനും ഈ മേഖലയെ പുനർനിർമിക്കേണ്ടത് അനിവാര്യമാണെന്ന് റിയൽ എസ്റ്റേറ്റുകാരും ഡെവലപ്പർമാരും ബ്രോക്കർമാരും തിരിച്ചറിഞ്ഞു. സാങ്കേതികവിദ്യയിലും ഉപഭോക്തൃസ്വഭാവത്തിലും വന്ന മാറ്റം ഈ വിപണിയുടെ വർധിച്ചുവരുന്ന ആവശ്യങ്ങൾക്കനുസൃതമായി നൂതന സാങ്കേതികവിദ്യകൾ സ്വീകരിക്കാൻ അവരെ നിർബന്ധിതരാക്കി. മാസങ്ങൾ നീണ്ട മാന്ദ്യത്തിന് ശേഷം വിപണികൾ തങ്ങൾക്ക് അനുകൂലമാക്കാനും വീടുകൾ, ഫ്‌ലാറ്റുകൾ, ഭൂമികൾ എന്നിവയുടെ കൈമാറ്റപ്രക്രിയകൾ എളുപ്പമാക്കാനും വിൽപ്പന വർധിപ്പിക്കാനും പുതിയ സമ്പ്രദായം കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരുന്നത്. വെബ്‌സൈറ്റുകൾ, സോഫ്റ്റ്‌വെയറുകൾ, മൊബൈൽ ആപ്പുകൾ പോലെയുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ അതോടെ ഈ മേഖലയിലേക്ക് കടന്നുവരികയാണ്.


ഒരു പതിറ്റാണ്ട് മുമ്പ്, ഓൺലൈനിൽ വീട് അല്ലെങ്കിൽ ഭൂമി വാങ്ങുന്നത് ഒരന്യഗ്രഹ സങ്കൽപ്പമായിരുന്നു. എന്നാൽ, ഇനി നിരവധി റിയൽ എസ്റ്റേറ്റ് പോർട്ടലുകളുടെ വരവോടെ ഇത് സർവസാധാരണമാവും. വീട്ടിലേക്കുള്ള പലചരക്ക് സാധനങ്ങൾ വാങ്ങുന്നത് മുതൽ ടിക്കറ്റ് ബുക്കുചെയ്യുന്നത്, ബില്ലുകൾ അടയ്ക്കുന്നത് വരെ, എല്ലാം ഒരു ക്ലിക്ക് അകലെയാണ്. അതുപോലെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ പൂർണമായും ഡിജിറ്റൽ ഫോർമാറ്റിലേക്ക് മാറുകയാണ്. അവിടെ വാണിജ്യ, പാർപ്പിട, റിയൽ എസ്റ്റേറ്റ് വാങ്ങലുകളും വിൽപ്പനകളും തടസമില്ലാതെ പൂർത്തിയാകും. ഈ ഡിജിറ്റൈസ്ഡ് പ്ലാറ്റ്‌ഫോമുകളുടെ ഉപയോഗത്തിലൂടെ കൂടുതൽ സൗകര്യത്തോടെ വളരെ വേഗത്തിലും ചെലവ് കുറഞ്ഞ രീതിയിലും ഇടപാടുകൾ നടത്താൻ സാധിക്കും. മാത്രമല്ല, സുതാര്യവും സ്വകാര്യവും സുരക്ഷിതവും ആരോഗ്യകരവുമായ അന്തരീക്ഷം സ്വത്ത് കൈമാറ്റ പ്രക്രിയയിൽ കൊണ്ടുവരാനും സാധിക്കും.


റിയൽ എസ്റ്റേറ്റിനെ തികച്ചും ഡിജിറ്റൽ സ്വഭാവമുള്ള ഒന്നാക്കി മാറ്റുന്ന സാങ്കേതികമായ പരിണാമമാണിത്. ദൈനംദിന ജീവിതത്തിന്റെയും ബിസിനസിൻ്റെയും ഓരോ ഭാഗവും കംപ്യൂട്ടർ റീഡബിൾ ഫോർമാറ്റിലേക്ക് പരിവർത്തനം ചെയ്യുന്നത് ഇന്ന് നാം അനുഭവിച്ചറിയുകയാണല്ലോ. അതുപോലെ ഭൂമി ഉടമസ്ഥാവകാശം ഇതിനകംതന്നെ ഡിജിറ്റലാക്കിക്കൊണ്ടിരിക്കുകയാണ്; കൂടാതെ, ഉടമസ്ഥാവകാശ കൈമാറ്റത്തിനായുള്ള രേഖകളും പ്രമാണങ്ങളും മിക്കവാറും ഡിജിറ്റലൈസ് ചെയ്തിരിക്കുന്നു. റിയൽ എസ്റ്റേറ്റുമായി ബന്ധപ്പെട്ട ഇങ്ങനെയുള്ള സുപ്രധാന മാറ്റങ്ങൾ കൂടാതെ അത് എങ്ങനെ വ്യാപാരം ചെയ്യപ്പെടുന്നു എന്നതിനും പുറമേ, വരും ദശകത്തിൽ കൂടുതൽ പരിവർത്തനങ്ങളും സംഭവവികാസങ്ങളും ഉണ്ടാകാനും സാധ്യതയുണ്ട്. സ്വത്തുകൈമാറ്റ അന്വേഷണങ്ങൾ മുതൽ ബന്ധപ്പെട്ട എല്ലാ കക്ഷികളുടെയും സാന്നിധ്യത്തിൽ സൈറ്റ് സന്ദർശനങ്ങൾ, ഡോക്യുമെന്റേഷൻ, ഡെലിവറി വരെ, ഇനി സാങ്കേതികവിദ്യയെ ആശ്രയിച്ചായിരിക്കും. ഇതിലൂടെ റിയൽ എസ്റ്റേറ്റുകാർ ഉപഭോക്തൃ ആവശ്യങ്ങൾക്കനുസരിച്ച് ഒരു പുതിയ യുഗത്തിന് വഴിയൊരുക്കുകയാണ്. ഈ പ്രക്രിയയിലൂടെ രണ്ടുതരം പ്രയോജനങ്ങളാണ് അവർ ലക്ഷ്യമിടുന്നത്. പ്രതിസന്ധിയെയും അതോടൊപ്പം നേരിടുന്ന ഹ്രസ്വകാല വെല്ലുവിളികളെയും നേരിടാൻ സജ്ജരാവുക, ഭാവിയിലെ വെല്ലുവിളികളെ നേരിടാൻ സഹായിക്കുന്നതിന് വേണ്ട പ്രവർത്തനക്ഷമത കൈവരിക്കുക എന്നിവയാണത്.
സമയം പണമാണെങ്കിൽ, ഇൻ്റർനെറ്റിന്റെ ആവിർഭാവത്തോടെ ശീഘ്രമായ ആശയവിനിമയത്തിലൂടെ (ഫാസ്റ്റ് കമ്മ്യൂണിക്കേഷൻ) ഒരുപാട് സമയമാണ് ലാഭിക്കാൻ കഴിയുന്നത്. ഈ ഇൻ്റർനെറ്റിന്റെ സഹായത്തോടെ വെർച്വൽ റിയാലിറ്റി, 3D മോഡലുകൾ, മീഡിയ പ്രൊവിഷനുകൾ, സോഷ്യൽ മീഡിയ, കണക്റ്റിവിറ്റി എന്നീ പ്ലാറ്റ്‌ഫോമുകളിലൂടെ റിയൽ എസ്റ്റേറ്റ് ആശയവിനിമയങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ സാധിക്കും. സോഷ്യൽ മീഡിയകളുടെ സാന്നിധ്യമാണ് ഇവിടെ എടുത്തുപറയേണ്ടത്. ലീഡുകൾ സൃഷ്ടിക്കുന്നതിനും അതുവഴി വാങ്ങുന്നവരാക്കി മാറ്റുന്നതിനും സോഷ്യൽ മീഡിയകളുടെ സാധ്യത വളരെ വലുതാണ്. സങ്കീർണവും സജീവവുമായ ട്വിറ്റർ ഹാൻഡിലുകൾ, ഫേസ്ബുക്ക് പേജുകൾ, ഇൻസ്റ്റാഗ്രാം പ്രൊഫൈലുകൾ, പ്രൊഫഷണൽ ലിങ്ക്ഡ്ഇൻ അക്കൗണ്ടുകൾ എന്നിവ മാനദണ്ഡങ്ങളായി മാറും. വിൽപനയിലേക്കുള്ള ലീഡുകൾ പരിവർത്തനം ചെയ്യുന്നതിന്, സോഷ്യൽ മീഡിയ ഹാൻഡിലുകൾക്ക് ലാൻഡിങ് പേജുകളിലേക്കുള്ള ലിങ്കുകൾ ഉണ്ടായിരിക്കും. അവിടെനിന്ന് ഇടപാടുകാർക്ക് പര്യവേക്ഷണം ചെയ്യാനും ഒടുവിൽ സ്വത്തുക്കൾ വാങ്ങാനും വിൽക്കാനും സാധിക്കുകയും ചെയ്യും.


ഓൺലൈൻ വിപണിയിൽ 'ഡിജിറ്റൽ ലീഡ് ജനറേഷൻ' വളരെ പ്രധാനമാണ്. ലീഡ് ജനറേഷൻ എന്നത് ഓൺലൈൻ ഉപയോക്താക്കളെ തിരിച്ചറിയാനും ആകർഷിക്കാനും അതൊരു ബിസിനസിനുള്ള സാധ്യതയാക്കി മാറ്റുവാനും സാധിക്കുന്ന പ്രക്രിയയാണ്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിന്റെയും മെഷീൻ ലേണിങ്ങിന്റെയും സഹായത്തോടെ ഈ പ്രക്രിയകളെല്ലാം സുഗമമാക്കാനും ഗുണനിലവാരം മെച്ചപ്പെടുത്താനും കഴിയും. ഡെവലപ്പർമാർ ഡിജിറ്റൽ മാർക്കറ്റിങ് 'ഫണൽ' പഠിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നു.സൃഷ്ടിച്ച ഡാറ്റയിലൂടെ, അവർ വെബ്‌പേജുകളിലേക്ക് നാവിഗേറ്റ് ചെയ്യുന്ന ഉപഭോക്താക്കളുടെ സ്വഭാവം മനസിലാക്കുന്നു. ലീഡുകൾ വാങ്ങുന്നവരാക്കി മാറ്റുന്നതിനുള്ള ആവശ്യകതയനുസരിച്ച് സ്വത്തുക്കൾ ഫിൽട്ടർ ചെയ്യുന്നു. സ്വത്തുവാങ്ങുന്നതിനുള്ള മുൻഗണനകളുമായി ബന്ധപ്പെട്ട് ഉപഭോക്താവിന്റെ ആവശ്യങ്ങളെക്കുറിച്ച് മനസിലാക്കുന്നതിനും മൂല്യവർധന സൃഷ്ടിക്കുന്നതിനും ഈ ഡാറ്റ ഗണ്യമായി ഉപയോഗിക്കുന്നു.


24x7 തൽക്ഷണ സഹായം വാഗ്ദാനം ചെയ്യുന്ന ചാറ്റ്‌ബോക്‌സുകളുടെ സാധ്യതകൾ ഇവർ പ്രയോജനപ്പെടുത്തുന്നു. വെബ്‌സൈറ്റുകളിലൂടെ ഉപഭോക്താക്കളെ നയിക്കുകയും അർഥവത്തായ സംഭാഷണങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നു. പ്രോപ്പർട്ടി സന്ദർശനങ്ങൾ ഇ-വിസിറ്റുകളാക്കി വാങ്ങുന്നവർക്ക് കൂടുതൽ സൗകര്യങ്ങളൊരുക്കുന്നു. സ്വത്തുവാങ്ങുന്നതിന്റെ ഭൗതികാനുഭവം അനുകരിക്കാനുള്ള നൂതനവിദ്യകളായ 3D മോഡലിങ്ങും വെർച്വൽ ടൂറുകളും (Virtual walkthrough/tour) ഓഗ്മെന്റഡ് റിയാലിറ്റിയും (Augmented Reality) ഉപയോഗിച്ച് ഓൺലൈനിൽ കാണാനുള്ള അവസരങ്ങൾ സൃഷ്ടിക്കുന്നു. മാത്രമല്ല, സുരക്ഷിതമായ വിൽപ്പനാനന്തരം സേവനങ്ങളും ഓൺലൈൻ വഴി ലഭ്യമാക്കുന്നു. പരമ്പരാഗതമായി പൂർണമായും ഓഫ്‌ലൈനായി തുടരുന്ന ഡീലുകൾ, പേപ്പർവർക്കുകൾ, ലോൺ നടപടിക്രമങ്ങൾ എന്നിവ ഓൺലൈനിലേക്ക് മാറും. അതുപോലെ സുഖമമായ ഇടപാടുകൾ ഉറപ്പാക്കാനും ഉപഭോക്താക്കളുടെ വിശ്വാസം വർധിപ്പിക്കാനും ഡെവലപ്പർമാർ സുരക്ഷിത ഗേറ്റ്‌വേകളും വിഡിയോ കോൺഫറൻസുകളും ഉപയോഗിക്കുകയും ചെയ്യും.


ഒരു വശത്ത് ഡിജിറ്റലൈസേഷൻ സ്വത്തിടപാടുകളുടെ സുതാര്യതയും വിൽപ്പനയും വർധിപ്പിക്കുമ്പോൾ മറുവശത്ത് സ്വത്തിന്റെ ഫലപ്രാപ്തിയെക്കുറിച്ച് ആളുകളെ ബോധ്യപ്പെടുത്താൻ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്ക് കഴിയണമെന്നില്ല. അങ്ങനെവന്നാൽ റിയൽ എസ്റ്റേറ്റിലെ സാങ്കേതികവിദ്യകൾ കാര്യക്ഷമമായി പ്രവർത്തിച്ചേക്കില്ല. അതിനാൽ ഓൺലൈൻ ആശയവിനിമയത്തിന്റെ ആധികാരികത വർധിപ്പിക്കുന്നതിന് മനുഷ്യരുടെ ഇടപെടലുകളും വളരെ പ്രധാനമാണ്. സാങ്കേതികവിദ്യയുടെയും മാനുഷിക സ്പർശത്തിന്റെയും സന്തുലിതമായ സാന്നിധ്യം ഭാവിയിൽ റിയൽ എസ്റ്റേറ്റ് ബിസിനസുകൾ സാക്ഷ്യംവഹിക്കും.


ഇന്ത്യയുടെ റിയൽ എസ്റ്റേറ്റ് മേഖലയെ അതിന്റെ ശരിയായ ട്രാക്കിലേക്ക് തിരികെ കൊണ്ടുവരാൻ ഇവയും കൂടുതൽ സാങ്കേതികവിദ്യകളും സഹായകമായേക്കും. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിൽ ഈ മേഖല മർമപ്രധാനമായതിനാൽ അതിൻ്റെ പുരോഗതിയും സുസ്ഥിരവികസനവും വളരെ അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ വ്യവസായവും ഡെവലപ്പർമാരും അവരുടെ ഡിജിറ്റൽ പരിവർത്തന യാത്ര ത്വരിതപ്പെടുത്താൻ തുടങ്ങണം. ഇടപാടുപ്രക്രിയയുടെ കാര്യക്ഷമത മെച്ചപ്പെടുത്തി പുനർനിർവചിക്കാനും പുതിയ ഭാവിക്കായി നവീകരിച്ച പ്രവർത്തനരീതികളുപയോഗിച്ച് സജ്ജമാക്കാനും തയാറാവണം. അതിനുവേണ്ടി എല്ലാ ഭൂരേഖകളുടെയും പ്രമാണങ്ങളുടെയും ഡിജിറ്റലൈസേഷൻ പ്രക്രിയകൾ സർക്കാർ വേഗത്തിലാക്കേണ്ടതുണ്ട്.

(അലിഗഡ് മുസ്‌ലിം യൂനിവേഴ്സിറ്റി സാമ്പത്തിക വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസറാണ് ലേഖകൻ)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പമ്പയില്‍ നിലയ്ക്കലേക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസ് കത്തി നശിച്ചു

Kerala
  •  a month ago
No Image

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്: ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  a month ago
No Image

നെതന്യാഹുവിന്റെ വീട്ടു മുറ്റത്ത് ഫ്‌ളാഷ് ബോംബ്;  സുരക്ഷാ വീഴ്ചയെന്ന് ഇസ്‌റാഈൽ

International
  •  a month ago
No Image

കര്‍ശന നടപടിക്കൊരുങ്ങി റെയില്‍വേ; ട്രെയിനിലോ പാളത്തിലോ റീല്‍സ് ചിത്രീകരിച്ചാല്‍ പണികിട്ടും

Kerala
  •  a month ago
No Image

മണിപ്പൂരില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് തീയിട്ടു; പ്രധാനമന്ത്രി ഒരിക്കല്‍ കൂടി സംസ്ഥാനം സന്ദര്‍ശിക്കണമെന്ന് രാഹുല്‍ 

National
  •  a month ago
No Image

കോഴിക്കോട് ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍;  സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി

Kerala
  •  a month ago
No Image

എയ്ഡഡ് സ്കൂൾ: അധ്യാപകേതര ജീവനക്കാരുടെ  സ്ഥാനക്കയറ്റം തടയരുതെന്ന് വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

മണിപ്പൂരിൽ  തട്ടിക്കൊണ്ടുപോയ മൂന്ന് കുട്ടികളടക്കം ആറുപേരെയും കൊന്നു; ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് തടഞ്ഞു ; രണ്ട് ജില്ലകളില്‍ കര്‍ഫ്യൂ

National
  •  a month ago
No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago