പി.എഫ് പ്രശ്നം: അധ്യാപികയെ ഹോട്ടല്‍ മുറിയിലേക്കു വിളിച്ച ജൂനിയര്‍ സൂപ്രണ്ടിന് സസ്പെന്ഷന്
തിരുവനന്തപുരം: പി.എഫ് അക്കൗണ്ടിന്റെ പ്രശ്നം പരിഹരിക്കുന്നതിന് സഹായം തേടിയ അധ്യാപികയെ ഹോട്ടല്‍ മുറിയില്‍ വിളിച്ചുവരുത്തിയ സംഭവത്തില്‍ പൊതു വിദ്യാഭ്യാസ വകുപ്പിലെ ജൂനിയര്‍ സൂപ്രണ്ട് സി.ആര് വിനോയ് ചന്ദ്രനെ സസ്പെന്‍ഡ് ചെയ്തു. അധ്യാപികയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഹോട്ടല്‍ മുറിയില്‍ വച്ച് ഇയാളെ വിജിലന്‍സ് കയ്യോടെ പിടികൂടിയിരുന്നു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്നും കടുത്ത അച്ചടക്ക ലംഘനവും കൃത്യവിലോപവും കാട്ടിയെന്നും വകുപ്പുതല അന്വേഷണത്തില്‍ ബോധ്യമായതിനെ തുടര്‍ന്നാണു സസ്പെന്ഷന്.
കാസര്‍കോട് ജില്ലാ വിദ്യാഭ്യാസ ഓഫിസില്‍ ജീവനക്കാരനായ വിനോയ് ഗവ എയ്ഡഡ് ഇന്സ്റ്റിറ്റിയൂഷന് പ്രോവിഡന്റ് ഫണ്ടിന്റെ സംസ്ഥാന നോഡല്‍ ഓഫിസര്‍ ആണ്. പി.എഫ് വിഷയത്തില്‍ ഇദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെട്ട അധ്യാപികയോട് അപമര്യാദയായി സംസാരിക്കുകയും അത്തരത്തിലുള്ള സന്ദേശങ്ങള്‍ അയയ്ക്കുകയും ചെയ്തിരുന്നു. പ്രശ്നം പരിഹരിക്കുന്നതിനു പ്രതിഫലമായി ഹോട്ടല്‍ മുറിയില്‍ വരണമെന്നു നിര്‍ദേശിച്ചതോടെ അധ്യാപിക വിജിലന്‍സില്‍ പരാതിപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."