കണ്ണൂരിനെ കടത്തിവെട്ടി കോഴിക്കോട് മുന്നില്‍
കോഴിക്കോട്: രണ്ടാം ദിനത്തിന്റെ പകുതി പിന്നിടുമ്പോള്‍ 291 പോയിന്റുമായി ആതിഥേയരായ കോഴിക്കോട് മുന്നില്‍. ആദ്യ ദിവസം ഒന്നാം സ്ഥാനത്തുണ്ടായിരുന്ന കണ്ണൂര്‍ 289 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 280 പോയിന്റുകളുമായി തൃശൂരും പാലക്കാടും മൂന്നാം സ്ഥാനത്താണ്. 270 പോയിന്റുമായി മലപ്പുറമാണ് നാലാം സ്ഥാനത്ത്.
ഹൈസ്‌കൂള്‍ ജനറല്‍ വിഭാഗത്തില്‍ ആകെയുള്ള 96 ഇനങ്ങളില്‍ 25 എണ്ണമാണ് പൂര്‍ത്തിയായത്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 105ല്‍ 30, ഹൈസ്‌കൂള്‍ അറബിക് 19ല്‍ ആറ്, ഹൈസ്‌കൂള്‍ സംസ്‌കൃതം 19ല്‍ നാല് എന്നിങ്ങനെയാണ് പൂര്‍ത്തിയായ ഇനങ്ങള്‍. രണ്ടാം ദിനമായ ഇന്ന് 59 ഇനങ്ങളിലാണ് മത്സരം.
ജനപ്രിയ ഇനങ്ങള്‍ അരങ്ങുതകര്‍ക്കുന്ന രണ്ടാം ദിനത്തില്‍ കലോത്സവം കൂടുതല്‍ കളര്‍ഫുള്‍ ആയി. രാവിലെ മുതല്‍ എല്ലാ വേദികളും ഹൗസ് ഫുള്‍. പ്രധാന വേദിയായ അതിരാണിപ്പാടത്ത് നാടോടി നൃത്തം കാണാന്‍ കോഴിക്കോട് ഒന്നാകെ ഒഴുകിയെത്തുകയായിരുന്നു. ഉച്ചയ്ക്കു ശേഷം മണവാട്ടികള്‍ക്കൊപ്പം താളമിട്ട് മൊഞ്ചത്തിമാര്‍ എത്തിയതോടെ വിക്രം മൈതാനം കൂടുതല്‍ ജനനിബിഡമായി.
ഇശലിന്റെ ഇഷ്ട നഗരത്തില്‍ പ്രവാചകന്റെ മദ്ഹുകള്‍ പാടിയും തൃക്കല്യാണത്തിന്റെ പോരിശ പാടിയും താളമിട്ട കോല്‍ക്കളി, ദഫ്മുട്ട് സംഘങ്ങളെയും കാണികള്‍ നെഞ്ചേറ്റി. മറ്റു വേദികളിലായി മോഹിനായട്ടം, കുച്ചുപ്പുടി, നാടകം, കഥാപ്രസംഗം, പ്രസംഗം, പൂരക്കളി, ചാക്യര്‍ക്കൂത്ത്, പഞ്ചവാദ്യം എന്നിവയും അരങ്ങ് തകര്‍ക്കുകയാണ്. പങ്കാളിത്തം കൊണ്ട് കലോത്സവത്തെ ജനകീയ ഉത്സവമാക്കി മാറ്റുകയാണ് കോഴിക്കോട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."