HOME
DETAILS
MAL
ഇന്ത്യയില്‍ ഏഴരക്കോടി പേര്‍ കടുത്ത ദാരിദ്ര്യത്തില്‍
backup
March 20 2021 | 04:03 AM
ന്യൂയോര്‍ക്ക്: കൊവിഡിനെ തുടര്‍ന്ന് സാമ്പത്തിക മാന്ദ്യമുണ്ടായതോടെ ഇന്ത്യയില്‍ ഏഴരക്കോടി പേര്‍ കടുത്ത ദാരിദ്ര്യം നേരിടുകയാണെന്ന് അമേരിക്കയിലെ പ്യൂ ഗവേഷണകേന്ദ്രം റിപ്പോര്‍ട്ട്.
ദിവസവേതനമായി 145 രൂപയോ അതില്‍ കുറവോ മാത്രമുള്ളവരെയാണ് ദരിദ്രരില്‍ പെടുത്തിയിരിക്കുന്നത്. രാജ്യത്തെ ദാരിദ്ര്യം ചൈനയിലേക്കാള്‍ കൂടിയെന്ന് സാമ്പത്തിക വളര്‍ച്ച സംബന്ധിച്ച ലോകബാങ്ക് പ്രവചനം മുന്‍നിര്‍ത്തി പ്യൂ പറയുന്നു.
ഇന്ധന വിലവര്‍ധന, തൊഴിലില്ലായ്മ, ശമ്പളം വെട്ടിക്കുറയ്ക്കല്‍ എന്നിവ ലക്ഷക്കണക്കിന് ആളുകളെ കഷ്ടത്തിലാക്കിയതായും ഇവര്‍ വിദേശത്ത് തൊഴില്‍ തേടാന്‍ നിര്‍ബന്ധിതരായതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്ധനവില ഈവര്‍ഷം 10 ശതമാനം വര്‍ധിച്ചത് ജനജീവിതം തകര്‍ത്തു. 3.2 കോടി ആളുകളെ കൊവിഡ് മധ്യവര്‍ഗത്തില്‍ നിന്നും പിന്തള്ളി. പ്രതിദിനം 725 രൂപ മുതല്‍ 1450 രൂപ വരെ സമ്പാദിച്ചവരുടെ എണ്ണം 6.6 കോടിയായി കുറഞ്ഞു. കൊവിഡിനു മുമ്പ് ഇത് 9.9 കോടിയായിരുന്നു. 2011നും 2019നുമിടയില്‍ 5.7 കോടി പേര്‍ പുതുതായി മധ്യവര്‍ഗത്തില്‍ പെട്ടിരുന്നു.
കഴിഞ്ഞവര്‍ഷം ജനുവരിയില്‍ ലോകബാങ്ക് ഇന്ത്യക്ക് 5.8ഉം ചൈനക്ക് 5.9ഉം സാമ്പത്തിക വളര്‍ച്ചയാണ് പ്രവചിച്ചിരുന്നത്. എന്നാല്‍ കൊവിഡ് ഒരു വര്‍ഷം പിന്നിട്ടതോടെ ചൈനയുടെ സാമ്പത്തിക വളര്‍ച്ച രണ്ടു ശതമാനമായി കുറഞ്ഞു. ഇന്ത്യയാകട്ടെ വളര്‍ച്ച പിന്നോട്ടടിച്ച് സമ്പദ്‌വ്യവസ്ഥ 9.6 ശതമാനം ചുരുങ്ങി.
രാജ്യം കൊവിഡിന്റെ രണ്ടാം വരവിനെ നേരിടുമ്പോള്‍ സാമ്പത്തികരംഗം കടുത്ത ഭീഷണിയാണ് നേരിടുന്നത്.
ചൈനയിലും ജീവിതനിലവാരം താഴോട്ടുപോവുകയും മധ്യവര്‍ഗത്തിന്റെ എണ്ണം ഒരു കോടിയായി കുറയുകയും ചെയ്തു. അവിടെ ദാരിദ്ര്യം മാറ്റമില്ലാതെ തുടരുന്നതായും പ്യൂ റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."