HOME
DETAILS

അഭിപ്രായ വോട്ടെടുപ്പ് കെണിയില്‍ ചാടിക്കും, വീഴരുതേ...  തെരഞ്ഞെടുപ്പ് മറയാക്കി ഡാറ്റ ചോര്‍ത്താന്‍ തട്ടിപ്പുകാര്‍

  
backup
March 20 2021 | 04:03 AM

354654566-2
 
തിരുവനന്തപുരം: 'തെരഞ്ഞെടുപ്പ് സര്‍വേയില്‍ നിങ്ങള്‍ക്കും പങ്കെടുക്കാം, ഓണ്‍ലൈനായി വോട്ട് ചെയ്യൂ സമ്മാനം നേടൂ...' ഫോണില്‍ ലഭിക്കുന്ന ഈ മെസേജ് കണ്ട് ചാടിവീഴേണ്ട. ഇത് മിക്കവാറും ചതിക്കുഴിയായിരിക്കുമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. 
 
നിയമസഭാ തെരഞ്ഞെടുപ്പ്  മറയാക്കി കേരളത്തിലെ വോട്ടര്‍മാരെ ലക്ഷ്യമിട്ട് തീം ഫിഷിങ് തട്ടിപ്പിന് കളമൊരുങ്ങുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ലിങ്കുകളില്‍ ക്‌ളിക്ക് ചെയ്യുന്നവരുടെ ഡാറ്റ ചോര്‍ത്തലാണിത്. വാട്‌സാപ്പിലൂടെയും ഫേസ്ബുക്കിലൂടെയും പ്രചരിക്കുന്ന ലിങ്കുകള്‍ വഴി ഫോണിലെ ഡാറ്റ തട്ടിയെടുക്കാനാണ് ശ്രമം. ഇത്തരത്തില്‍ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നവരുടെ ഡാറ്റ ചോര്‍ത്തല്‍ മുതല്‍ ഫോണിന്റെ പൂര്‍ണ നിയന്ത്രണം വരെ ഹാക്കര്‍മാര്‍ക്ക് ഏറ്റെടുക്കാനാവും. 
 
 കേരളത്തില്‍ തുടര്‍ഭരണമുണ്ടാകുമോ?  മുഖ്യമന്ത്രി ആരാകും? തുടങ്ങിയ ചോദ്യങ്ങളാണ് ഓണ്‍ലൈന്‍ പോളുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഉത്തരത്തില്‍ പിണറായി വിജയന്‍, ഉമ്മന്‍ചാണ്ടി, ഇ. ശ്രീധരന്‍ തുടങ്ങിയവരുടെ പേരുകളും ഉള്ളതിനാല്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെയെല്ലാം വാട്‌സാപ്പ് ഗ്രൂപ്പുകളിലും ഫേസ്ബുക്ക് ഗ്രൂപ്പുകളിലും പേജുകളിലും ഈ ലിങ്കുകള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചാനലുകളും ഏജന്‍സികളും നടത്തുന്ന സര്‍വേകള്‍ക്കൊപ്പം ഓണ്‍ലൈന്‍ പോളുകളിലും തങ്ങളുടെ പാര്‍ട്ടിക്കാരെ മുന്നിലെത്തിക്കാന്‍ പ്രവര്‍ത്തകര്‍ മത്സരിക്കുന്നതോടെ തട്ടിപ്പുകാര്‍ക്ക് ചാകരയാണ്. വേേു:്ീശേിഴ2021.ീേറമ്യീളളലൃ.െഃ്യ്വ, വേേു:്ീശേിഴ2021.ാമഹഹൗലേരവ.ഃ്യ്വ എന്നീ ലിങ്കുകള്‍ വഴിയാണ് നിലവില്‍ തട്ടിപ്പുകള്‍ നടക്കുന്നത്. ഈ രണ്ടു ലിങ്കുകളും സിംഗപ്പൂരിലെ ഒരേ ഐ.പി അഡ്രസായാണ് കാണിക്കുന്നത്. സൈബര്‍ സുരക്ഷാ രംഗത്ത് പ്രവര്‍ത്തിക്കുന്ന ടെക്‌നിസാങ്റ്റ് എന്ന സ്റ്റാര്‍ട്ടപ്പ് നടത്തിയ അന്വേഷണത്തിലാണ് ഈ കണ്ടെത്തലുകള്‍ പുറത്തുവന്നത്. ഇവര്‍  നടത്തിയ പഠനത്തില്‍ കുറേയേറെ കാലമായി ഇത്തരത്തില്‍ പോളുകളിലൂടെ വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ടെന്നും ഇവയില്‍ പലതും നടത്തുന്ന വ്യത്യസ്ത സൈറ്റുകള്‍ക്ക് ഒരേ ഐ.പി അഡ്രസാണെന്നും കണ്ടെത്താനായതായി ടെക്‌നിസാങ്റ്റ് സി.ഇ.ഒ നന്ദകിഷോര്‍ ഹരികുമാര്‍ സുപ്രഭാതത്തോട് പറഞ്ഞു. ഇതുവരെ കണ്ടെത്തിയ വിവരങ്ങള്‍ ടെക്‌നിസാങ്റ്റ് കേരളാ പൊലിസ് സൈബര്‍ ഡോമിന് കൈമാറിയിട്ടുണ്ട്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago