HOME
DETAILS
MAL
യു.ഡി.എഫില്‍ അനിശ്ചിതത്വം മാറാതെ എലത്തൂര്‍ മണ്ഡലം
backup
March 20 2021 | 04:03 AM
കോഴിക്കോട്: ജില്ലയിലെ 12 മണ്ഡലങ്ങളിലും യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ പ്രചാരണം ഊര്‍ജിതമാക്കിയെങ്കിലും എലത്തൂരില്‍ അനിശ്ചിതത്വം നീങ്ങിയില്ല. ആരാണ് യഥാര്‍ഥ സ്ഥാനാര്‍ഥിയെന്ന് അറിയാതെ യു.ഡി.എഫ് പ്രവര്‍ത്തകരും അണികളും വട്ടംകറങ്ങുകയാണ്. മണ്ഡലത്തിലെ ഔദ്യോഗിക സ്ഥാനാര്‍ഥിയായി മാണി സി. കാപ്പന്റെ നേതൃത്വത്തിലുള്ള എന്‍.സി.കെയുടെ സുല്‍ഫിക്കര്‍ മയൂരിയെയാണ് പ്രഖ്യാപിച്ചത്. എന്നാല്‍ ഇത് അംഗീകരിക്കില്ലെന്ന നിലപാടിലാണ് ജില്ലയിലെയും മണ്ഡലത്തിലെയും കോണ്‍ഗ്രസ് നേതൃത്വം. ഇവര്‍ കെ.പി.സി.സി നിര്‍വാഹക സമിതി അംഗം യു.വി ദിനേശ്മണിയെ സ്ഥാനാര്‍ഥിയായി നിര്‍ത്തിയിട്ടുണ്ട്.
മണ്ഡലം കോണ്‍ഗ്രസിന് വിട്ടുതരണമെന്ന നിലപാടിലാണ് എം.കെ രാഘവന് എം.പി ഉള്‍പ്പെടെയുള്ളവര്‍. ഇക്കാര്യം ഉന്നയിച്ച് അദ്ദേഹം എ.ഐ.സി.സിക്ക് കത്തയച്ച് തീരുമാനത്തിന് കാത്തിരിക്കുകയാണ്. മണ്ഡലത്തില്‍ വേരുകളില്ലാത്ത പാര്‍ട്ടിക്ക് സീറ്റ് നല്‍കിയത് എതിരാളിയെ സഹായിക്കുമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നു. അതിനിടെ, യു.ഡി.എഫ് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഭാരതീയ നാഷനല്‍ ജനതാദള്‍ സ്ഥാനാര്‍ഥിയും എലത്തൂരില്‍ പത്രിക നല്‍കിയിട്ടുണ്ട്. വിദ്യാര്‍ഥി ജനതാ സംസ്ഥാന പ്രസിഡന്റ് സലീം റാഷിയാണ് പത്രിക നല്കിതയത്. മൂന്ന് സ്ഥാനാര്‍ഥികള്‍ പത്രിക നല്‍കിയതോടെ പ്രശ്നം തീര്‍ക്കാന്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇന്നലെ ഡി.സി.സി ഓഫിസില്‍ മുതിര്‍ന്ന നേതാക്കള്‍ യോഗം ചേര്‍ന്നെങ്കിലും പ്രശ്നത്തിന് പരിഹാരമായില്ല. സുല്‍ഫിക്കര്‍ മയൂരി പിന്മാറണമെന്ന നിലപാടിലാണ് മണ്ഡലത്തിലെ കോണ്‍ഗ്രസ് നേതൃത്വം. അതേസമയം, എലത്തൂരിലെ പ്രശ്ന പരിഹാരത്തിന് സംസ്ഥാന നേതൃത്വം ഇടപെടുന്നില്ലെന്ന പരാതിയും യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."