മുന്നോക്കസംവരണം: സമഗ്രസർവേയ്ക്ക് സാമ്പിൾസർവേ പകരമാവില്ലെന്ന് സുകുമാരൻ നായർ
ചങ്ങനാശേരി
മുന്നോക്ക സംവരണത്തിന് അടിസ്ഥാനമാകേണ്ട സമഗ്രവും ശാസ്ത്രീയവുമായ സർവേയ്ക്ക് സാമ്പിൾ സർവേ ഒരിക്കലും പകരമാവില്ലെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പ്രസ്താവനയിൽ പറഞ്ഞു. മുന്നോക്ക സംവരണത്തിന് തിരിച്ചടിയാകാനുള്ള സാധ്യത തള്ളിക്കളയാനു മാവില്ല. എൻ.എസ്.എസ് ഉയർത്തിയ വാദമുഖങ്ങൾ ഹൈക്കോടതി അംഗീകരിക്കുകയും സമഗ്രസർവേ നടത്താൻ സർക്കാരിന് നിർദേശം നൽകുകയുമാണ് ചെയ്തത്. സാമ്പിൾ സർവേയുടെ അടിസ്ഥാനത്തിൽ സംസ്ഥാനസർക്കാർ തീരുമാനം എടുക്കുന്നപക്ഷം ഇക്കാര്യംകൂടി പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുന്നോക്കവിഭാഗങ്ങൾക്ക് ഭരണഘടന നൽകുന്ന സംവരണത്തിന്റെ മാനദണ്ഡം നിശ്ചയിക്കാൻ വേണ്ടിയാണ് മുൻ കമ്മിഷൻ സമഗ്ര സർവേയ്ക്ക് ശുപാർശ നൽകിയത്. ഓരോ വിഭാഗവും എവിടെ നിൽക്കുന്നുവെന്നത് നിശ്ചയിക്കാനും മുന്നാക്കവിഭാഗങ്ങൾക്കുള്ള ഭരണഘടനാസംവരണം, അതിന്റെ പൂർണതയിൽ ലഭ്യമാക്കാനും സമഗ്രസർവേയിലൂടെ മാത്രമേ സാധിക്കൂവെന്നും സുകുമാരൻ നായർ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."