ഹൈദറലി തങ്ങളുടെ വിയോഗം:<br>സ്നേഹ സൗഹൃദങ്ങളുടെ<br>പൂമരമാണ് നിലംപതിച്ചത്:<br>മുസാഫിർ
ജിദ്ദ: സ്നേഹ സൗഹൃദങ്ങളുടെ പൂമരമാണ് നിലം പതിച്ചതെന്നും സുകൃതം ചെയ്ത ഒരു മഹാജീവിതത്തിന്റെ ഉടമയായ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വേർപാട് മത നിരപേക്ഷ രംഗത്ത് കനത്ത നേതൃശൂന്യതയാണ് ബാക്കി വെച്ചതെന്നും പ്രമുഖ എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ മുസാഫിർ അഭിപ്രായപ്പെട്ടു. ലോകത്തെങ്ങുമുള്ള മലയാളികളുടെ ഹൃദയ ത്തിൽ വലിയ ഒരു ഇരിപ്പിടമാണ് പാണക്കാട് തങ്ങൾ കുടുംബത്തിനുള്ളത് എന്നും 13 വർഷം മുസ്ലിം ലീഗിനെ നയിച്ച സൗമ്യനായ ഒരു മാർഗദർശിയാണ് അസ്തമിച്ചതെന്നും അദ്ദഹം പറഞ്ഞു. ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ശറഫിയ്യ ഇമ്പാല വില്ലയിൽ സംഘടിപ്പിച്ച പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിപാടിയിൽ പ്രസിഡൻ്റ് അഹമ്മദ് പാളയാട്ട് അധ്യക്ഷത വഹിച്ചു. കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര സ്വാഗതം പറഞ്ഞു.
ജിദ്ദയിലെ പ്രമുഖ സഊദി കുടുംബാഗവും പാണക്കാട് തങ്ങൾ കുടുംബവുമായി അടുത്ത വ്യക്തി ബന്ധം സൂക്ഷിക്കുകയും നാട്ടിൽ പാണക്കാട് കൊടപ്പനക്കൽ വീട് സന്ദർശിക്കുകയും ചെയ്ത ഷൈഖ് ഉസ്മാൻ അൽ അമൂദിയുടെ പ്രസംഗം തിങ്ങിക്കൂടിയ ജനങ്ങളുടെ കണ്ണുകൾ ഈറനണീച്ചു.
ജിദ്ദയിലെ വിവിധ മലയാളി സംഘടന നേതാക്കളായ ടി എം എ റഹൂഫ്, ഡോ. ഇസ്മായിൽ മരുതേരി, അലി ഫൈസി പാവണ്ണ, വി.പി. മുസ്തഫ, സക്കീർ ഹുസൈൻ എടവണ്ണ, അബ്ദുറഹ്മാൻ, പി.പി.അബ്ദുറഹീം, അബൂബക്കർ ദാരിമി ആലംപാടി, മുഹിയുദ്ധീൻ അഹ്സനി, ശ്രീജിത്ത് കണ്ണൂർ, ഹബീബ് കല്ലൻ, സീതി കൊളക്കാടൻ, അബ്ദുൽമജീദ് നഹ, നസീർ വാവക്കുഞ്ഞ്, അൻവർ വടക്കാങ്ങര, നാസർ ചാവക്കാട്, നാസർ എടവനക്കാട്, മജീദ് പുകയൂർ, സി.കെ റസാഖ് മാസ്റ്റർ, ഇസ്മായീൽ മുണ്ടക്കുളം, പി.സി.എ. റഹ്മാൻ, എ.കെ.മുഹമ്മദ് ബാവ, ലത്തീഫ് കളരാന്തരി, ഇസ്ഹാഖ് പൂണ്ടോളി, ലത്തീഫ് മുസ് ലിയാരങ്ങാടി, നാസർ മച്ചിങ്ങൽ, ശിഹാബ് താമരക്കുളം, റസാഖ് അണക്കായി, ജലാൽ തേഞ്ഞിപ്പാലം, സിറാജ് കണ്ണവം, മുസ്ലിയാർ, സുബൈർ വാണിമേൽഎന്നിവർ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."