സഊദി അംബാസഡര്‍മാരായി രണ്ട് വനിതകളെ കൂടി നിയമിച്ചു
റിയാദ്: സ്ത്രീശാക്തീകരണത്തിനും നേതൃസ്ഥാനങ്ങളിലേക്ക് അവരെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനുമുള്ള ശ്രമങ്ങള്‍ ത്വരിതപ്പെടുത്തി സഊദി അറേബ്യ അംബാസഡര്‍മാരായി രണ്ട് വനിതകളെ കൂടി നിയമിച്ചു. നെസ്രീന്‍ അല്‍ഷെബെലും ഹൈഫ അല്‍ജെദിയയുമാണ് നിയമിതരായത്. ഇവര്‍ ഉള്‍പ്പെടെയുള്ള നയതന്ത്ര പ്രതിനിധികള്‍ റിയാദിലെ അല്‍യമാമ കൊട്ടാരത്തില്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു.
അല്‍ഷെബലിനെ ഫിന്‍ലന്‍ഡിലെ അംബാസഡറായാണ് നിയമിച്ചത്. യൂറോപ്യന്‍ യൂണിയനിലെയും യൂറോപ്യന്‍ ആണവോര്‍ജ കമ്മ്യൂണിറ്റിയിലെയും (ഇ.എ.ഇ.സി) സഊദി മിഷന്റെ അംബാസഡറും തലവനുമായി അല്‍ജെദിയയെ തെരഞ്ഞെടുത്തു. ഇതോടെ സൗദി വനിത നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം അഞ്ചായി.
സൗദി റിസര്‍ച്ച് ആന്‍ഡ് മീഡിയ ഗ്രൂപ്പിനു (എസ്.ആര്‍.എം.ജി) കീഴില്‍ പുതുതായി ആരംഭിച്ച പഠന വിഭാഗമായ എസ്.ആര്‍.എം.ജി തിങ്കിന്റെ മാനേജിങ് ഡയറക്ടറായിരുന്നു അല്‍ ജെദിയ. മിഡില്‍ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും സമ്പദ്‌വ്യവസ്ഥ, ഭൂമിശാസ്ത്രം, വിദേശനയം എന്നിവയുള്‍പ്പെടെ വിവിധ മേഖലകളില്‍ വിശകലനം നടത്തുകയാണ് ദൗത്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."