ഭാര്യയുടെ വിവരങ്ങള്‍ ഇല്ല; കൊണ്ടോട്ടിയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെ പത്രിക മാറ്റിവെച്ചു
മലപ്പുറം: സൂക്ഷ്മ പരിശോധനയ്ക്കിടെ കൊണ്ടോട്ടിയിലെ ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥി കെ.ടി സുലൈമാന്‍ ഹാജിയുടെ പത്രികമാറ്റിവെച്ചു. ഭാര്യയുടെ വിവരങ്ങള്‍ നല്കേണ്ടിടത്ത് ബാധകമല്ലെന്നു രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് നടപടി.
ജീവിത പങ്കാളിയുടെ പേരോ മറ്റുവിവരങ്ങളോ നാമനിര്‍ദേശ പത്രികയില്‍ നല്‍കിയിട്ടില്ല. ഇതിനിടെ സുലൈമാന്‍ ഹാജിക്ക് രണ്ട് ഭാര്യമാരുണ്ടെന്ന ആരോപണവുമായി മുസ് ലിം ലീഗ് പ്രാദേശിക നേതൃത്വം പരാതി നല്‍കിയിട്ടുണ്ട്. ഒരു ഭാര്യ വിദേശത്താണ്. ദുബൈയില്‍ വച്ചായിരുന്നു വിവാഹം. ഹിറാ മുഹമ്മദ് സഫ്ദര്‍ എന്ന റാവല്‍പിണ്ടി സ്വദേശിയാണ് ഭാര്യമാരില്‍ ഒരാള്‍ എന്നതിന്റെ രേഖകളും ഇവര്‍ സമര്‍പ്പിച്ചിട്ടുണ്ട്.
നാട്ടിലുള്ള ഭാര്യയുടെയും മക്കളുടെയും വിവരങ്ങളും നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ചിട്ടില്ല. കൂടുതല്‍ നിയമ വശങ്ങള് പരിശോധിക്കുന്നതിന്റെ ഭാഗമായാണ് പത്രിക മാറ്റിവച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."