HOME
DETAILS
MAL
തിരഞ്ഞെടുപ്പ് തോല്‍വി: അഞ്ചു സംസ്ഥാനങ്ങളിലെ പിസിസി അധ്യക്ഷന്മാരെ പുറത്താക്കി സോണിയ ഗാന്ധി
backup
March 15 2022 | 15:03 PM
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പു തോല്‍വിയെ തുടര്‍ന്ന് അഞ്ചു സംസ്ഥാനങ്ങളിലെ പിസിസി അധ്യക്ഷന്മാരെ പുറത്താക്കി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. പഞ്ചാബ്, ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പുര്‍ എന്നീ സംസ്ഥാനങ്ങളിലെ ദയനീയ പരാജയത്തിനു പിന്നാലെയാണ് നിര്‍ണായക തീരുമാനം.
പുറത്താക്കപ്പെട്ടവരില്‍ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്ജ്യോത് സിങ് സിദ്ദുവും ഉള്‍പ്പെടും. സംഘടനാ തിരഞ്ഞെടുപ്പിനു മുന്നോടിയായാണ് തീരുമാനമെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."