ഉക്രൈനിലെ ദ്വിദിന വെടിനിര്‍ത്തല്‍ പുടിന് ഓക്സിജന്‍ കിട്ടാനുള്ള വഴി മാത്രമെന്ന് ജോ ബൈഡന്
വാഷിങ്ടണ്‍: ഉക്രൈനില്‍ രണ്ട് ദിവസത്തെ ഓര്‍ത്തഡോക്സ് ക്രിസ്മസ് വെടിനിര്‍ത്തലിന് റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന് ഉത്തരവിട്ടത് തന്റെ യുദ്ധശ്രമങ്ങള്‍ക്ക് ആശ്വാസം കണ്ടെത്താനുള്ള മാര്ഗമായിട്ടാണെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്.
ഡിസംബര്‍ 25നും പുതുവത്സര ദിനത്തിലും ആശുപത്രികളിലും നഴ്സറികളിലും പള്ളികളിലും ബോംബ് വര്‍ഷിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നു. ഇപ്പോള്‍ അദ്ദേഹം കുറച്ച് ഓക്സിജന്‍ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്ന് ഞാന്‍ കരുതുന്നു- ബൈഡന് പറഞ്ഞു.
പ്രഖ്യാപനത്തിന് പിന്നിലെ ഉദ്ദേശ്യങ്ങളില്‍ തങ്ങള്‍ക്ക് വിശ്വാസമില്ലെന്ന് യു.എസ് വിദേശകാര്യ വക്താവ് നെഡ് പ്രൈസ് വ്യക്തമാക്കി. വിശ്രമിക്കാനും വീണ്ടും സംഘടിക്കാനും ആത്യന്തികമായി വീണ്ടും ആക്രമിക്കാനുമുള്ള പ്രാകൃത തന്ത്രമായി റഷ്യ ഈ ഇടവേള ഉപയോഗിക്കുമെന്ന് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. പുടിന് സമാധാനം ആഗ്രഹിക്കുന്നുവെന്ന് തോന്നിപ്പിച്ച് ലോകത്തെ കബളിപ്പിക്കാന്‍ ശ്രമിച്ചേക്കാമെന്നും നെഡ് പ്രൈസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."