HOME
DETAILS

മാറുന്ന സി.പി.എം നൽകുന്ന സന്ദേശം

  
backup
March 15 2022 | 20:03 PM

8946534563-2022

അഡ്വ. ജി. സുഗുണൻ


ലോകകമ്യൂണിസ്റ്റ് പ്രസ്ഥാനംതന്നെ വലിയമാറ്റങ്ങൾക്ക് ഇന്ന് വിധേയമായിട്ടുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിലെ കമ്യൂണിസ്റ്റ് ഫിലോസഫിയിൽതന്നെ ഇന്ന് കാര്യമായ മാറ്റങ്ങൾ പല രാജ്യങ്ങളിലും നമുക്ക് കാണാനും കഴിയും. യൂറോപ്യൻ കമ്യൂണിസ്റ്റ് പാർട്ടികളിലും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയിലും എന്തിന് ലാറ്റിൻ അമേരിക്കൻ മേഖലയിലെ കമ്യൂണിസ്റ്റ് പാർട്ടികളിൽ പോലും കാലോചിതമായ മാറ്റം ഇതിനകം വന്നിട്ടുണ്ട്. സാർവദേശീയമായി നിലവിലുള്ള വിവിധ കമ്യൂണിസ്റ്റ്-സോഷ്യലിസ്റ്റ്-വർക്കേഴ്‌സ് പാർട്ടികളിലും ഈ മാറ്റം ഇന്ന് കാണാൻ കഴിയുന്നുണ്ട്.
നമ്മുടെ സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം നാലു പതിറ്റാണ്ടുമുമ്പുവരെ പാർട്ടി യന്ത്രവൽക്കരണത്തിന് എതിരായിരുന്നു. കംപ്യൂട്ടറിനും ട്രാക്ടറിനും എതിരായ സമരവും പരമ്പരാഗത വ്യവസായ മേഖലയിലെ തൊണ്ടുതല്ല് മെഷീനെതിരായ സമരമടക്കമുള്ളവയൊന്നും വിസ്മരിക്കാൻ സമയമായിട്ടില്ല. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരായ പാർട്ടിയുടെ വിദ്യാർഥി -യുവജന സംഘടനകളുടെ നീണ്ടുനിന്ന പ്രക്ഷോഭങ്ങൾ വലിയ സംഘർഷങ്ങൾക്ക് ഇടനൽകിയിട്ടുണ്ട്. സഹകരണമേഖലയിലെ സ്വാശ്രയ കോളജായ പരിയാരം മെഡിക്കൽ കോളജിനെതിരായ സമരത്തിന്റെ ഭാഗമായാണ് അന്നത്തെ സഹകരണവകുപ്പ് മന്ത്രി എം.വി രാഘവനെ കൂത്തുപറമ്പിൽ തടഞ്ഞതും അഞ്ച് ചെറുപ്പക്കാർ അവിടെ നടന്ന വെടിവയ്പ്പിൽ മരിക്കാനിടയായതുമെന്നുള്ള കാര്യം സംസ്ഥാനത്തിന്റെ ചരിത്രത്തിന്റെ ഒരു കറുത്ത ഏടാണ്.


കമ്യൂണിസ്റ്റ് പാർട്ടികൾ മുറുകെപിടിച്ചിരുന്ന പാരമ്പര്യവാദം ഇന്ന് പല രാജ്യങ്ങളിലും ഒരു പഴങ്കഥയായി മാറിയിട്ടുണ്ട്. ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടികളെ സംബന്ധിച്ചിടത്തോളം പാരമ്പര്യവാദത്തിൽ നിന്നുള്ള ഈ മാറ്റം വളരെ പതുക്കെയാണ് ഉണ്ടായിട്ടുള്ളത്. ലോകത്തിലെ പല കമ്യൂണിസ്റ്റ് പാർട്ടികളിലും ഉണ്ടായിട്ടുള്ള പാരമ്പര്യവാദത്തിൽ നിന്നുള്ള വലിയ അകലം ഇന്നും ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടികളിൽ കാര്യമായി ഉണ്ടായിട്ടില്ലെന്നുള്ളതാണ് വസ്തുത. ഈ സാഹചര്യത്തിലാണ് സി.പി.എമ്മിന്റെ 23ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി എറണാകുളത്ത് നടന്ന സംസ്ഥാന സമ്മേളനത്തിൽ പിണറായി വിജയന്റെ നേതൃത്വത്തിൽ കാലത്തിന് നിരക്കാത്ത പാരമ്പര്യവാദങ്ങളെ തിരസ്‌ക്കരിക്കാനുള്ള വളരെ തീരുമാനം വന്നിരിക്കുന്നത്. പിണറായി വിജയൻ തന്നെ പാർട്ടിയുടെ പുതിയ വികസന രേഖ സമ്മേളനത്തിൽ അവതരിപ്പിച്ചു.ഇടതുപക്ഷത്തിന്റെ വികസന-തൊഴിൽ സങ്കൽപങ്ങളിലും നയസമീപനങ്ങളിലും അടിമുടി പൊളിച്ചെഴുത്ത് നിർദേശിക്കുന്നതാണ് സി.പി.എം സമ്മേളനം മുന്നോട്ടുവച്ച പുതിയ വികസന നയരേഖ. പൊതു-സ്വകാര്യ പങ്കാളിത്തത്തിലും സ്വകാര്യമേഖലയിലും വൻകിട ഉന്നതവിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളുണ്ടാക്കണമെന്ന നയരേഖയിലെ നിർദേശം സി.പി.എമ്മിന്റെ നിലവിലുള്ള നയത്തിന്റെ നിർണായകമായി മാറ്റമാണ്.


വ്യവസായങ്ങളിൽ മൂലധന നിക്ഷേപം ഉയർത്തലും പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിൽ നിലനിർത്തലും സർക്കാരിന്റെ അല്ല, തൊഴിലാളികളുടെ ഉത്തരവാദിത്വമാകണമെന്ന പുതിയ സമീപനം തൊഴിലാളിവർഗ കാഴ്ച്ചപ്പാടിൽ നിന്നുള്ള ഗതിമാറ്റമായും വ്യാഖ്യാനിക്കപ്പെട്ടേക്കാം. 1957 മുതൽ ഇങ്ങോട്ടുള്ള കേരളത്തിലെ ഇടതുപക്ഷ സർക്കാരുകളുടെ നയസമീപനങ്ങളെ പൊതുവായി വിലയിരുത്തുന്ന രേഖ അടുത്ത കാൽനൂറ്റാണ്ട് മുന്നിൽ കണ്ട് കേരളം കാലത്തിനൊത്ത പരിഷ്‌കാരം എങ്ങനെ സാധ്യമാക്കണമെന്ന് ഊന്നിപ്പറയുന്നു. ആരോഗ്യ, വിദ്യാഭ്യാസ സൂചികകളിലടക്കം കേരളത്തെ മുന്നിലെത്തിച്ചത് ഇടതുപക്ഷ സർക്കാരുകൾ നടപ്പാക്കിയ പുരോഗമന ആശയങ്ങളും പദ്ധതികളുമാണ്. അതേ ചരിത്ര ദൗത്യമാണ് ഇനിയങ്ങോട്ടും ഏറ്റെടുക്കേണ്ടതെന്ന് രേഖയിൽ വ്യക്തമാക്കുന്നു.


നാല് ഭാഗങ്ങളായി അവതരിപ്പിക്കപ്പെട്ട ഈ രേഖയിലെ ആദ്യഭാഗത്ത് പാർട്ടിയുടെ നേതൃത്വത്തിൽ ഭരണതലത്തിൽ നടത്തിയ ഇടപെടലുകളാണ് വിശദീകരിക്കുന്നത്. രണ്ടാം ഭാഗത്താകട്ടെ കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ കേരളീയ സമൂഹത്തിൽ വരുത്തിയ മാറ്റങ്ങളെ സംബന്ധിച്ചാണ് വിശദീകരിക്കുന്നത്. അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവിതത്തിൽ സർക്കാർ വരുത്തിയ മാറ്റങ്ങളെ ഇത് വ്യക്തമാക്കുന്നു. രേഖയുടെ മൂന്നാംഭാഗം നവകേരള സൃഷ്ടിക്കായി പാർട്ടി മുന്നോട്ടുവയ്ക്കുന്ന നിർദേശങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. അടുത്ത 25 വർഷം കൊണ്ട് കേരളത്തിലെ ജീവിതനിലവാരം വികസിത, മധ്യവരുമാന രാഷ്ട്രങ്ങൾക്ക് സമാനമായി ഉയർത്തുക എന്ന ലക്ഷ്യമാണ് ഇതിൽ വിഭാവനചെയ്യുന്നത്. അതോടൊപ്പം അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവിതത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള സവിശേഷമായ ഇടപെടലിന്റെ പ്രാധാന്യവും ഇതിൽ വ്യക്തമാക്കുന്നുണ്ട് രേഖയുടെ നാലാംഭാഗത്ത് പാർട്ടിയിടപെടൽ സംബന്ധിച്ചുള്ള നേരത്തെ അംഗീകരിച്ച രേഖയുടെ കാഴ്ച്ചപ്പാട് ഹ്രസ്വമായി വിശദീകരിക്കുന്നുണ്ട്.


സ്വകാര്യ നിക്ഷേപങ്ങളെ വികസനത്തിന് ആശ്രയിക്കാമെന്ന നയം 1957ലെ ഒന്നാം കമ്യൂണിസ്റ്റ് മന്ത്രിസഭ കാലത്തുതന്നെ പാർട്ടി അംഗീകരിച്ചിട്ടുള്ളതാണ്. മാവൂർ ഗ്വാളിയർ റയോൺസ് കേരളത്തിൽ വന്നത് ഈ പശ്ചാത്തലത്തിലായിരുന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്കൊന്നും ഇനി പഴയ സെക്‌ടേറിയൻ സമീപനങ്ങളുമായി മുന്നോട്ടുപോകാൻ സാധ്യമല്ല. കാലഘട്ടത്തിനനുസൃതമായ മാറ്റം എല്ലാ കമ്യൂണിസ്റ്റ് പാർട്ടികളിലും ഉണ്ടായേ മതിയാകൂ.
വ്യവസായ രംഗത്ത് സ്വകാര്യ മൂലധനത്തെയും ഉന്നതവിദ്യാഭ്യാസ മേഖലയിൽ സ്വകാര്യസ്ഥാപനങ്ങളെയും ഇന്ന് കമ്യൂണിസ്റ്റ് പാർട്ടികൾക്കു കണ്ടില്ലെന്ന് നടിക്കാൻ കഴിയുകയില്ല. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയടക്കമുള്ള ലോകത്തെ വിവിധ കമ്യൂണിസ്റ്റ് -സോഷ്യലിസ്റ്റ് - വർക്കേഴ്‌സ് പാർട്ടികൾ സെക്‌റ്റേറിയൻ നയസമീപനങ്ങളോട് ഇതിനകം വിടപറഞ്ഞ് കഴിഞ്ഞിരിക്കുകയാണ്. ഈ യാഥാർഥ്യം ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടികളും മനസ്സിലാക്കിയേ മതിയാകൂ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്: ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  25 days ago
No Image

നെതന്യാഹുവിന്റെ വീട്ടു മുറ്റത്ത് ഫ്‌ളാഷ് ബോംബ്;  സുരക്ഷാ വീഴ്ചയെന്ന് ഇസ്‌റാഈൽ

International
  •  25 days ago
No Image

കര്‍ശന നടപടിക്കൊരുങ്ങി റെയില്‍വേ; ട്രെയിനിലോ പാളത്തിലോ റീല്‍സ് ചിത്രീകരിച്ചാല്‍ പണികിട്ടും

Kerala
  •  25 days ago
No Image

മണിപ്പൂരില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് തീയിട്ടു; പ്രധാനമന്ത്രി ഒരിക്കല്‍ കൂടി സംസ്ഥാനം സന്ദര്‍ശിക്കണമെന്ന് രാഹുല്‍ 

National
  •  25 days ago
No Image

കോഴിക്കോട് ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍;  സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി

Kerala
  •  25 days ago
No Image

എയ്ഡഡ് സ്കൂൾ: അധ്യാപകേതര ജീവനക്കാരുടെ  സ്ഥാനക്കയറ്റം തടയരുതെന്ന് വിദ്യാഭ്യാസ വകുപ്പ്

Kerala
  •  25 days ago
No Image

മണിപ്പൂരിൽ  തട്ടിക്കൊണ്ടുപോയ മൂന്ന് കുട്ടികളടക്കം ആറുപേരെയും കൊന്നു; ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് തടഞ്ഞു ; രണ്ട് ജില്ലകളില്‍ കര്‍ഫ്യൂ

National
  •  a month ago
No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago