മയില്‍
ഒരു വൈദ്യന്‍ തന്റെ വീടിനു പിറകിലുളള ഹരിതാഭമായ പുല്‍മേടുകളിലൂടെ നടക്കവെ ഒരു മയിലിനെ കണ്ടു. മയിലിനെ അടുത്തു കണാനുളള കൗതുകം മൂലം അതിന്റെ അരികിലേക്കു നടന്നുചെന്നു. വളരെ സൂക്ഷിച്ചുനോക്കിയപ്പോള്‍ ആ സുന്ദരന്‍ പക്ഷി തന്റെ ഭംഗിയേറിയ തൂവലുകള്‍ കൊക്ക് കൊണ്ട് അടര്‍ത്തിയെടുത്ത് സാധ്യമാകുന്നത്ര ദൂരേക്ക് എറിയുന്നതാണു കണ്ടത്. ഇതു കണ്ടു വൈദ്യന്‍ അത്ഭുത പരതന്ത്രനായി. ഇതിന്റെ രഹസ്യം മനസിലാക്കിയിട്ടു തന്നെ കാര്യം എന്നു നിശ്ചയിച്ച് അദ്ദേഹം മയിലിനെ സമീപിച്ചു. 'ഹോയ്! സ്വാര്‍ഗപ്പക്ഷീ. എന്തു പണിയാണ് നീ ഈ ചെയ്യുന്നത്. ദൈവം നിനക്ക് ഈ ലോകത്തിലെ ഏറ്റവും മനോഹരമായ തൂവലുകള്‍ തന്നു. ഭക്തന്‍മാരായ ആളുകള്‍ വേദഗ്രന്ഥത്തില്‍ അടയാളം വയ്ക്കാന്‍ നിന്റെ തൂവലാണ് ഉപയോഗിക്കുന്നത്. രാജക്കന്‍മാരും റാണിമാരും വിശറിയായി ഉപയോഗിക്കുന്നത് നിന്റെ തൂവലുകളാണ്. ഇത്ര വിലയേറിയ തൂവലുകള്‍ നീയെന്തിന് നിസാരമട്ടില്‍ കൊത്തിയെറിയുന്നു? നിന്റെ പീലികളുടെ വില നിനക്കറിയില്ലെന്നുണ്ടോ? അവ സൃഷ്ടിച്ച ദൈവത്തെ കളിയാക്കുകയണോ നീ?'- വൈദ്യന്‍ തന്റെ മനസിലുളളതെല്ലാം തുറന്നുപറഞ്ഞു.
പക്ഷിക്ക് അതിന്റെ പ്രവര്‍ത്തിക്ക് സ്വന്തമായ ന്യായമുണ്ടാവുമെന്നൊന്നും അദ്ദേഹം ആലോചിച്ചില്ല. തന്റെ ശരി മാത്രമാണ് അദ്ദേഹം ശരിയായി കണ്ടത്. അതിനാല്‍ തന്നെ താന്‍ പറഞ്ഞതു വകവയ്ക്കാതെ മയില്‍ അതിന്റെ പീലി അടര്‍ത്തിയെറിയുന്ന പ്രവൃത്തി തുടര്‍ന്നത് അയാള്‍ക്ക് ഇഷ്ടമായില്ല.
കുറച്ചുനേരം തന്റെ പ്രവൃത്തി തുടര്‍ന്നശേഷം മയില്‍ വൈദ്യനോട് പറഞ്ഞു: 'നിങ്ങളുടെ ഭാഗത്തുനിന്നു നോക്കിയപ്പോള്‍ കണ്ട കാര്യങ്ങള്‍ നിങ്ങള്‍ പറഞ്ഞുവല്ലോ. ഇനി എന്റെ ഭാഗം കേള്‍ക്കുക. എന്റെ ഈ പീലികളാണ് എന്റെ ഏറ്റവും വലിയ ഭാരവും പ്രശ്‌നവും. ഈ പീലികള്‍ കാരണം ഞാന്‍ വേട്ടയാടപ്പെടുന്നു. വാസ്തവത്തില്‍ എന്റെ സൗന്ദര്യം പുറമേക്ക് മാത്രമുളളതാണ്. ദുര്‍ബലനായ എനിക്ക് ഇതൊരു ഭാരമാണ്. സമാധാനത്തോടെ, ഭയമില്ലാതെ എനിക്കെവിടെയും പോവാന്‍ പറ്റുന്നില്ല. ഇതെന്നെ അഹങ്കാരിയുമാക്കുന്നു. എന്റെ പ്രവൃത്തി ദൈവത്തിനു മനസിലാവും'.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."