HOME
DETAILS

പിങ്ക് പൊലിസ് അവഹേളനത്തിൽ അകലുന്ന നഷ്ടപരിഹാരം

  
backup
March 15 2022 | 20:03 PM

849563645632-2022-march-16


എട്ടു വയസുകാരിയായ മകളെയും പിതാവിനെയും പിങ്ക് പൊലിസ് ജനമധ്യത്തിൽ പരസ്യമായി അവഹേളിച്ച കേസിൽ സർക്കാർ ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരവും കോടതി ചെലവിലേക്കായി 25,000 രൂപയും നൽകാൻ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. കുട്ടിയെ പരസ്യമായി അവഹേളിച്ച പൊലിസ് ഉദ്യോഗസ്ഥക്കെതിരേ നടപടിയെടുക്കാനും കോടതി ഉത്തരവിട്ടതാണ്. നഷ്ടപരിഹാരം നൽകാനാവില്ലെന്ന് പറഞ്ഞ് സർക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിരിക്കുകയാണിപ്പോൾ. സിംഗിൾ ബെഞ്ചിന്റെ വിധി പ്രസ്താവത്തിന്റെ തുമ്പ് പിടിച്ചാണ് നഷ്ടപരിഹാരം നൽകാനാവില്ലെന്ന നിലപാടുമായി സർക്കാർ അപ്പീൽ നൽകിയിരിക്കുന്നത്.


പിങ്ക് പൊലിസ് ബാലികയോട് അതിക്രമം കാണിച്ചത് യൂനിഫോമിലാണെങ്കിലും പൊലിസ് ഓഫിസർ എന്ന നിലയിലല്ല അവർ പ്രവർത്തിച്ചതെന്ന് സിംഗിൾ ബെഞ്ചിന്റെ ഉത്തരവിൽ പറഞ്ഞിരുന്നു. ഇതിൽ പിടിച്ചാണ് സർക്കാർ അപ്പീൽ പോയിരിക്കുന്നത്. പൊലിസ് ഓഫിസർ എന്ന നിലയിലല്ല അവർ പ്രവർത്തിച്ചതെങ്കിൽ നഷ്ടപരിഹാരം നൽകാൻ ബാധ്യസ്ഥമല്ല എന്ന നിലപാടാണ് സർക്കാർ കോടതിയെ ബോധിപ്പിക്കാനൊരുങ്ങുന്നത്. വ്യവഹാരഭാഷയിൽ സർക്കാർ നിലപാട് ശരിയായിരിക്കാം. സർക്കാർ ഉദ്യോഗസ്ഥ എന്ന നിലയിലല്ല പിങ്ക് പോലിസ് പ്രവർത്തിച്ചതെങ്കിൽ അവരുടെ ഭാഗത്ത് നിന്നുണ്ടായ അവഹേളത്തിന് നഷ്ടപരിഹാരം നൽകാനുള്ള ബാധ്യത സർക്കാരിന് നൽകുന്നത് നിയമവിരുദ്ധവും നിലനിൽക്കാത്തതും അനുവദനീയവുമല്ലെന്ന് പറയുന്ന അപ്പീലിൽ ഇനി വിധി പറയണ്ടത് ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ്. എന്നാൽ ഇതിനിടയിൽ ബാലികയ്ക്ക് ലഭിക്കേണ്ട നഷ്ടപരിഹാരത്തുക അകലെയാവുകയാണ് എന്നത് മറ്റൊരു വസ്തുതയാണ്.


നിയമം കീറിമുറിച്ച് പരിശോധിക്കേണ്ട ഒരു വിഷയമല്ലല്ലോ, ഒരു പാവം ബാലികക്ക് പൊതുസമൂഹത്തിൽ ഏറ്റ അഭിമാനക്ഷതവും അതിനുള്ള പരിഹാരവും. ഒരു കൊച്ചു പെൺകുട്ടിയും പിതാവും ഒരു പൊലിസ് ഉദ്യോഗസ്ഥയുടെ ധാർഷ്ട്യത്താൽ നടുറോഡിൽ പരസ്യമായി അവഹേളിക്കപ്പെടുകയായിരുന്നു. നിയമത്തിന്റെ നൂലിഴ ചികഞ്ഞെടുക്കുന്നതിനപ്പുറം അൽപം ദയ, സഹാനുഭൂതി എന്നിവ ആ ബാലികയും പിതാവും സർക്കാരിൽ നിന്ന് അർഹിക്കുന്നില്ലേ. ബാലികയുടെയും പിതാവ് ജയചന്ദ്രൻ്റെയും വേഷവിധാനങ്ങളും അവരുടെ ശരീരഭാഷയും കണ്ട് പിങ്ക് പൊലിസ് അവരെ മോഷ്ടാക്കളായി തീരുമാനിച്ച് അത് പരസ്യമായി പ്രഖ്യാപിക്കുകയായിരുന്നു. ഇങ്ങനെ അവർ പ്രവർത്തിക്കുമ്പോൾ അത് സർക്കാർ പ്രവർത്തനത്തിന്റെ ഭാഗമല്ലെങ്കിൽ കൂടി, അവർ സർക്കാരിന്റെ ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥയാണെന്ന യാഥാർഥ്യം നിലനിൽക്കുന്നുണ്ട്. ആ നിലക്ക് അവരിൽ നിന്നും നേരത്തെ തന്നെ നഷ്ടപരിഹാരം ഈടാക്കി അപമാനിതയായ കുട്ടിക്കും പിതാവിനും നൽകുകയായിരുന്നു വേണ്ടിയിരുന്നത്. എന്നിട്ട് സിംഗിൾ ബെഞ്ചിന്റെ വിധി തിരുത്തിക്കിട്ടാൻ ഡിവിഷൻ ബെഞ്ചിനെ സമീപിക്കാമായിരുന്നു. ഇനി അഥവാ വാദം കേട്ട് നഷ്ടപരിഹാരം നൽകേണ്ടത് സർക്കാരല്ല, ബന്ധപ്പെട്ട കക്ഷിയാണെന്ന് ഡിവിഷൻ ബെഞ്ച് വിധി വന്നാലും അപമാനിതയായ കുട്ടിയോടും പിതാവിനോടും സഹാനുഭൂതിയോടെയുള്ള സമീപനം കൈക്കൊള്ളാൻ കഴിഞ്ഞുവെന്ന് സർക്കാരിന് ആശ്വസിക്കാമായിരുന്നില്ലേ. അതുവഴി സർക്കാരിന് പൊതുസമൂഹത്തിൽ വലിയ സ്വീകാര്യതയും ലഭിക്കുമായിരുന്നു. നഷ്ടപരിഹാരം നൽകേണ്ടത് സർക്കാരല്ല, ബന്ധപ്പെട്ട കക്ഷിയാണെന്ന വിധി വന്നാൽ ഇത്തരം അക്രമങ്ങൾ പ്രവർത്തിക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് അതൊരു മുന്നറിയിപ്പും ആകുമെന്നതും ശരിയാണ്.


ഇപ്പോഴത്തെ അപ്പീൽ ഒറ്റനോട്ടത്തിൽ പൊതുസമൂഹത്തിൽ സർക്കാരിനെതിരേ അപ്രീതി ക്ഷണിച്ചുവരുത്തുന്നതാണ്. ഒരച്ഛനെയും മകളെയും മോഷ്ടാക്കൾ എന്ന് വിളിച്ച് അപമാനിച്ചതിന് നഷ്ടപരിഹാരം നൽകാൻ കോടതി വിധിയുണ്ടായിട്ടും സർക്കാർ അതിന് തുനിയാതെ അപ്പീൽ സമർപ്പിക്കുകയാണല്ലോ എന്ന വികാരമാണ് പൊതു സമൂഹത്തിൽ ഉണ്ടാകുക. നാട്ടുകാരുടെ ധനസഹായത്തിലാണ് കുട്ടിയുടെ പിതാവായ ജയചന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചത്. സർക്കാർ അപ്പീൽ പോയ സ്ഥിതിക്ക് ഇനിയുംകേസ് നടത്താൻ ഈ ദരിദ്ര കുടുംബം നിർബന്ധിതമായിരിക്കുകയാണ്.
2021 ഓഗസ്റ്റ് 27 നാണ് തിരുവനന്തപുരം തോന്നയ്ക്കൽ സ്വദേശി ജയചന്ദ്രനെയും എട്ട് വയസുള്ള മകളെയും പിങ്ക് പൊലിസ് മോഷ്ടാക്കൾ എന്നാരോപിച്ചു പൊതുജന മധ്യത്തിൽ പരസ്യവിചാരണ നടത്തിയത്. പിങ്ക് പൊലിസുകാരിൽ ഒരാളുടെ മൊബൈൽ ഫോൺ കാണാതെ പോയെന്നും അതെടുത്തത് ജയചന്ദ്രന്റെ മകളാണെന്നും യാതൊരു തെളിവുമില്ലാതെ ഫോൺ നഷ്ടപ്പെട്ട പൊലിസ് ഉദ്യോഗസ്ഥ പരസ്യമായി ആക്ഷേപിക്കുകയായിരുന്നു. ഞാനറിയില്ല എന്ന് കുട്ടി കരഞ്ഞപേക്ഷിച്ചിട്ടും പൊലിസുകാരിയുടെ മനമലിഞ്ഞില്ല. ഒടുവിൽ പൊലിസ് ഉദ്യോഗസ്ഥയുടെ വാനിറ്റി ബാഗിൽ നിന്ന് ഫോൺ കണ്ടെടുക്കുകയുംചെയ്തു. ഒരു ക്ഷമാപണം പോലും നടത്താൻ മിനക്കെടാതെ പിങ്ക് പൊലിസ് സ്ഥലംവിട്ടു. പിങ്ക് പൊലിസിന്റ നിന്ദ്യമായ ഈ പെരുമാറ്റത്തിനും ആക്ഷേപത്തിനുമെതിരേ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടാണ് ജയചന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചത്.


ദേശീയപാതയിലൂടെ വരുന്ന ഐ.എസ്.ആർ.ഒയുടെ പ്രത്യേക വാഹനം കാണാൻ എത്തിയപ്പോഴാണ് ജയചന്ദ്രനെയും മകളെയും പിങ്ക് പൊലിസ് മോഷ്ടാക്കളെന്ന് പരസ്യമായി അക്ഷേപിച്ചത്. കേസ് കോടതിയിലെത്തിയപ്പോൾ പിങ്ക് പൊലിസിനെ ന്യായീകരിക്കുന്ന നിലപാടായിരുന്നു ഡി.ജി.പി എടുത്തത്. ഇതിനെതിരേ കോടതി രൂക്ഷമായ ഭാഷയിൽ പ്രതികരിക്കുകയും ചെയ്തു. കാക്കിയെ സംരക്ഷിക്കാൻ കാക്കിക്കുള്ള വ്യഗ്രതയാണ് ഉദ്യോഗസ്ഥയെ വെള്ളപൂശിയുള്ള പൊലിസ് റിപ്പോർട്ടെന്ന് കോടതി അന്ന് വിമർശിച്ചിരുന്നു. പല കേസുകളിലും പൊലിസിൽ നിന്ന് ഇത്തരം സമീപനങ്ങളുണ്ടാകുന്നുവെന്നും യൂനിഫോമിട്ടാൽ എന്തും ചെയ്യാമോ എന്നും അന്ന് കോടതി ചോദിക്കുകയുണ്ടായി.


വിചാരണ വേളയിൽ ക്ഷമ ചോദിക്കുന്നുവെന്ന് കുറ്റാരോപിതയായ പിങ്ക് പൊലിസ് ഹൈക്കോടതിയെ അറിയിച്ചതിനെ കോടതി സ്വാഗതം ചെയ്തിരുന്നു. എന്നാൽ മാപ്പ് നൽകേണ്ടത് അപമാനിതരായ കുടുംബമാണെന്നും ക്ഷമ സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അവരാണെന്നും കോടതി അന്ന് നിരീക്ഷിക്കുകയുണ്ടായി. പരസ്യമായ അവഹേളനത്തിന് മാപ്പപേക്ഷ മതിയാകില്ലെന്ന തീരുമാനത്താലാണ് ജയചന്ദ്രൻ കേസുമായി മുമ്പോട്ട് പോയത്. കുട്ടിക്കായി സർക്കാർ എന്ത് ചെയ്യുമെന്ന് കോടതി അന്ന് ചോദിച്ചതാണ്. അതിന്റെ അടിസ്ഥാനത്തിലാകണം സർക്കാരിനോട് നഷ്ടപരിഹാരം നൽകാൻ സിംഗിൾ ബെഞ്ച് ഉത്തരവിട്ടിട്ടുണ്ടാവുക. കോടതി വിധിയുടെ അടിസ്ഥാനത്തിൽ കുട്ടിക്കും കുടുംബത്തിനും നഷ്ടപരിഹാരവും കോടതി ചെലവും നൽകിയ ശേഷം പിന്നീട് വിധി തിരുത്തിക്കിട്ടാൻ, അതായത് കുറ്റാരോപിതയായ പിങ്ക് പൊലിസിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാനായി നിയമവഴി തേടുകയായിരുന്നില്ലേ സർക്കാർ ചെയ്യേണ്ടിയിരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പമ്പയില്‍ നിലയ്ക്കലേക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസ് കത്തി നശിച്ചു

Kerala
  •  a month ago
No Image

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്: ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  a month ago
No Image

നെതന്യാഹുവിന്റെ വീട്ടു മുറ്റത്ത് ഫ്‌ളാഷ് ബോംബ്;  സുരക്ഷാ വീഴ്ചയെന്ന് ഇസ്‌റാഈൽ

International
  •  a month ago
No Image

കര്‍ശന നടപടിക്കൊരുങ്ങി റെയില്‍വേ; ട്രെയിനിലോ പാളത്തിലോ റീല്‍സ് ചിത്രീകരിച്ചാല്‍ പണികിട്ടും

Kerala
  •  a month ago
No Image

മണിപ്പൂരില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് തീയിട്ടു; പ്രധാനമന്ത്രി ഒരിക്കല്‍ കൂടി സംസ്ഥാനം സന്ദര്‍ശിക്കണമെന്ന് രാഹുല്‍ 

National
  •  a month ago
No Image

കോഴിക്കോട് ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍;  സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി

Kerala
  •  a month ago
No Image

എയ്ഡഡ് സ്കൂൾ: അധ്യാപകേതര ജീവനക്കാരുടെ  സ്ഥാനക്കയറ്റം തടയരുതെന്ന് വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

മണിപ്പൂരിൽ  തട്ടിക്കൊണ്ടുപോയ മൂന്ന് കുട്ടികളടക്കം ആറുപേരെയും കൊന്നു; ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് തടഞ്ഞു ; രണ്ട് ജില്ലകളില്‍ കര്‍ഫ്യൂ

National
  •  a month ago
No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago