HOME
DETAILS

കൊവിഡിൽ വീണ്ടും കുടുങ്ങി ചൈന; മൂന്ന് കോടി ജനങ്ങൾ ലോക്ക്ഡൗണിൽ, കടുത്ത നിയന്ത്രണങ്ങൾ, സമ്പദ് വ്യവസ്ഥ ആശങ്കയിൽ

  
backup
March 16 2022 | 05:03 AM

874562314593874562-2


ബീജിങ്
കൊവിഡിൽ വീണ്ടും വിറച്ച് ചൈന. ചൈനയുടെ സീറോ കൊവിഡ് യജ്ഞത്തിന് തിരിച്ചടിയായി സ്റ്റെൽത്ത് ഒമിക്രോൺ അതിവേഗം പടരുകയാണ്. 5,280 പുതിയ കേസുകളാണ് ഇന്നലെ മാത്രം ചൈനയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തൊട്ടു മുമ്പത്തെ ദിവസത്തെ കണക്കിൻ്റെ ഇരട്ടിയാണിത്. കൊവിഡ് വ്യാപനം അതിരൂക്ഷമായതിനെ തുടർന്ന് രാജ്യത്ത് പ്രവിശ്യകൾ അടിസ്ഥാനമാക്കിയുള്ള ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത്തരത്തിൽ 13 നഗരങ്ങളാണ് ഇന്നലെ മാത്രം ചൈനയിൽ പൂർണമായി അടച്ചത്. ഭാഗികമായി അടച്ച നഗരങ്ങളും നിരവധിയാണ്.


വടക്കുകിഴക്കൻ പ്രവിശ്യയായ ജിലിനെയാണ് കൊവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത്. ദേശീയ ഹെൽത്ത് കമ്മിഷൻ്റെ കണക്കനുസരിച്ച് ചൊവ്വാഴ്ച മാത്രം 3,000 കൊവിഡ് കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചൈനയിലെ ഏറ്റവും വലിയ നഗരമായ ഷാങ്ഹായിയിൽ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഒമ്പത് ദശലക്ഷം ജനസംഖ്യയുള്ള ചാങ്ചുൻ ഉൾപ്പെടെയുള്ള നഗരങ്ങളിലും ശക്തമായ നിയന്ത്രണങ്ങളുണ്ട്. മൂന്ന് കോടി ജനങ്ങളാണ് ചൈനയിൽ ലോക്ക്ഡൗണിൽ കുടുങ്ങി കിടക്കുന്നത്. പല നഗരങ്ങളിലും നിരവധി ഫാക്ടറികൾ അടച്ചുപൂട്ടി. പലയിടങ്ങളിലും സൂപ്പർ മാർക്കറ്റുകൾ കാലിയായിക്കൊണ്ടിരിക്കുകയാണ്. ആയിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന ആറാമത്തെ ദിവസമാണ് ചൊവ്വാഴ്ച.


ബീജിങ്, ഷാങ്ഹായ് വിമാനത്താവളങ്ങളിൽ നിന്നുള്ള ഡസൻ കണക്കിന് വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്. കടുത്ത നിയന്ത്രണമുള്ള നഗരങ്ങളിൽ പൊതുഗതാഗതം പൂർണമായും തടഞ്ഞിട്ടുണ്ട്.സ്റ്റെൽത്ത് ഒമിക്രോൺ എന്ന പുതിയ വകഭേദം ഏറെ അപകടകാരിയായതിനാൽ ആരോഗ്യവകുപ്പ് അതീവ ജാഗ്രതയിലാണ്. ജനങ്ങളോട് മൂന്ന് വട്ടം കൊവിഡ് പരിശോധന നടത്താനാണ് അധികൃതർ നിർദേശിച്ചിരിക്കുന്നത്.ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയാണ് ചൈനയുടേത്. അതിനാൽ തന്നെ ദീർഘനാളത്തെ അടച്ചിടൽ ചൈനയുടെ സാമ്പത്തിക വളർച്ചയിൽ വിള്ളലുണ്ടാക്കുമെന്ന ആശങ്കയും അവിടെ ഉയരുന്നുണ്ട്. മാർച്ച് ആദ്യ ആഴ്ച മുതലാണ് ചൈനയിൽ കൊവിഡ് വീണ്ടും പിടിമുറുക്കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്: ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  a month ago
No Image

നെതന്യാഹുവിന്റെ വീട്ടു മുറ്റത്ത് ഫ്‌ളാഷ് ബോംബ്;  സുരക്ഷാ വീഴ്ചയെന്ന് ഇസ്‌റാഈൽ

International
  •  a month ago
No Image

കര്‍ശന നടപടിക്കൊരുങ്ങി റെയില്‍വേ; ട്രെയിനിലോ പാളത്തിലോ റീല്‍സ് ചിത്രീകരിച്ചാല്‍ പണികിട്ടും

Kerala
  •  a month ago
No Image

മണിപ്പൂരില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് തീയിട്ടു; പ്രധാനമന്ത്രി ഒരിക്കല്‍ കൂടി സംസ്ഥാനം സന്ദര്‍ശിക്കണമെന്ന് രാഹുല്‍ 

National
  •  a month ago
No Image

കോഴിക്കോട് ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍;  സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി

Kerala
  •  a month ago
No Image

എയ്ഡഡ് സ്കൂൾ: അധ്യാപകേതര ജീവനക്കാരുടെ  സ്ഥാനക്കയറ്റം തടയരുതെന്ന് വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

മണിപ്പൂരിൽ  തട്ടിക്കൊണ്ടുപോയ മൂന്ന് കുട്ടികളടക്കം ആറുപേരെയും കൊന്നു; ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് തടഞ്ഞു ; രണ്ട് ജില്ലകളില്‍ കര്‍ഫ്യൂ

National
  •  a month ago
No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago