മഞ്ചേശ്വരത്ത് ഇടതു സ്ഥാനാര്‍ഥിക്കായി പാര്‍ട്ടി ഉണരുന്നില്ല
നീലേശ്വരം: മഞ്ചേശ്വരത്ത് വിജയമുറപ്പിക്കാന്‍ മൂന്നു മുന്നണികളും അഭിമാനപ്പോരാട്ടം നടത്തുമ്പോള്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി വി.വി രമേശന്റെ വിജയത്തിനായി സ്വന്തം പാര്‍ട്ടി വേണ്ടത്ര ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നില്ലെന്ന് ആരോപണം. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെല്ലാം പാര്‍ട്ടി സംവിധാനങ്ങള്‍ എണ്ണയിട്ട യന്ത്രംപോലെ ചലിപ്പിച്ചിരുന്നിടത്ത് ഇത്തവണ നേതൃതലത്തില്‍ വേണ്ടത്ര ജാഗ്രതയില്ലെന്ന ആരോപണമാണ് ഉയരുന്നത്.
മുന്‍കാലങ്ങളില്‍ സി.പി.എം മഞ്ചേശ്വരം മണ്ഡലത്തെ പ്രത്യേക കാറ്റഗറിയിലുള്‍പ്പെടുത്തി ഇവിടെ പ്രത്യേക പ്രചാരണതന്ത്രമാണ് ആവിഷ്‌കരിക്കാറുള്ളത്. ഇടതുമുന്നണി വിജയമുറപ്പിക്കുന്ന തൃക്കരിപ്പൂര്‍, ഹോസ്ദുര്‍ഗ് മണ്ഡലങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രവര്‍ത്തകരെ മഞ്ചേശ്വരത്തിന്റെ ചുമതല ഏല്‍പ്പിക്കുകയാണ് പതിവ്. പ്രചാരണത്തിന്റെ തുടക്കംമുതല്‍ വോട്ടെടുപ്പ് വരെ ഇവര്‍ തങ്ങള്‍ക്കു ചുമതല നല്‍കിയ സ്ഥലങ്ങളിലുണ്ടാകും. ചുമതലയുള്ള ബൂത്തുകളിലെ വോട്ടര്‍മാരെ വോട്ട് ചെയ്യിച്ചതിനു ശേഷമേ ഇവര്‍ നാട്ടിലേക്ക് മടങ്ങാറുള്ളൂ. ഇവരെ നിരീക്ഷിക്കാന്‍ ലോക്കല്‍, ഏരിയ തലങ്ങളില്‍ പ്രത്യേകം ചുമതലക്കാരും ഏകോപിപ്പിക്കാന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമുണ്ടാകും.
നീലേശ്വരം, തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട് ഏരിയകളിലെ പ്രവര്‍ത്തകരെയാണ് മഞ്ചേശ്വരത്തേക്ക് നിയോഗിക്കാറുള്ളത്. ഇത്തവണയും ഇതുപോലെ പ്രധാന പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്ക് ചുമതല നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ ഇവരെ മഞ്ചേശ്വരത്തേക്കയച്ചിട്ടില്ല. ഇതിനുപിന്നില്‍ പാര്‍ട്ടിക്കുള്ളിലെ ഉള്‍പ്പോരാണെന്ന് പറയപ്പെടുന്നു.
മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് ചുമതല ജില്ലാ സെക്രട്ടേറിയറ്റംഗം അഡ്വ. വി.പി.പി മുസ്തഫയ്ക്കാണ്. ഇതിനുപുറമെ ജില്ലാ കമ്മിറ്റി അംഗമായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി മാത്രമാണ് മണ്ഡലത്തില്‍ എല്ലാദിവസവും സജീവമായി രംഗത്തുള്ളത്.
മഞ്ചേശ്വരത്ത് മിക്ക മേഖലകളിലും സി.പി.എമ്മിന് കമ്മിറ്റികളുണ്ടെങ്കിലും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വേണ്ടെത്ര പരിചയമില്ലാത്തതിനാലാണ് പുറമെ നിന്നുള്ള പ്രവര്‍ത്തകര്‍ക്ക് ബൂത്തുകളുടെ ചുമതല നല്‍കുന്നത്.
ഇത്തരം പ്രതിസന്ധികളല്ലാം മുന്നില്‍ക്കണ്ട് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനുള്ള ഒരുക്കങ്ങള്‍ മുന്‍കൂട്ടി നടത്തിയാണ് രമേശന്‍ കാഞ്ഞങ്ങാട്ടുനിന്ന് മഞ്ചേശ്വരത്തേക്ക് സ്ഥാനാര്‍ഥിയായി പുറപ്പെട്ടത്.
അതുകൊണ്ടു തന്നെ പ്രചാരണത്തില്‍ മേല്‍ക്കൈ നേടാനും കഴിഞ്ഞു. ഏതായാലും തെരഞ്ഞെടുപ്പിനു ശേഷം പാര്‍ട്ടിയില്‍ ഈ വിഷയം സജീവ ചര്‍ച്ചയ്ക്കും പൊട്ടിത്തെറിക്കും കാരണമായേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."