ബി.ജെ.പി ഉപരാഷ്ട്രപതി സ്ഥാനം വാഗ്ദാനം ചെയ്തുവെന്ന് പ്രൊഫ. പി.ജെ കുര്യന്
തിരുവല്ല: ഉപരാഷ്ട്രപതി സ്ഥാനം വാഗ്ദാനം ചെയ്ത് ബി.ജെ.പി തന്നെ സമീപിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രൊഫ. പി.ജെ കുര്യന്. രാജ്യസഭ ഉപാധ്യക്ഷനായിരുന്ന കാലത്ത് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിയാണ് തന്നെ സമീപിച്ചത്.
രണ്ടുതവണ ഇതേവിഷയത്തില്‍ ചര്‍ച്ച നടന്നു. എന്നാല്‍ താന്‍ കോണ്‍ഗ്രസ് വിടേണ്ടെന്ന നിലപാടാണ് സ്വീകരിച്ചത്. പദവിക്കുവേണ്ടി പാര്‍ട്ടി മാറുന്ന ആളല്ല താന്‍. ഉപരാഷ്ട്രപതിയാക്കാനുള്ള ക്ഷണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരില്‍കണ്ട് നന്ദി അറിയിച്ചിരുന്നതായും കുര്യന് പറഞ്ഞു.
എന്‍.എസ്.എസിന്റെ സമദൂര നിലപാട് യു.ഡി.എഫിന് അനുകൂലമാണെന്ന് സമുദായാംഗങ്ങള്‍ക്ക് അറിയാം.
അവര്‍ അത് മനസിലാക്കി വോട്ടുചെയ്യും. കേരള കോണ്‍ഗ്രസിന്റെ മുന്നണിമാറ്റം പ്രശ്നമാകില്ല. ശബരിമല വീണ്ടും ചര്‍ച്ചയാക്കിയത് യഥാര്‍ഥത്തില്‍ സീതാറാം യെച്ചൂരിയും പിണറായി വിജയനുമാണ്. നിലപാട് വ്യക്തമാക്കിയാല്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടി കിട്ടുമെന്ന ബോധ്യമുള്ളതുകൊണ്ടാണ് പിണറായി ശബരിമല വിഷയത്തില്‍നിന്ന് ഒഴിഞ്ഞുമാറുന്നതെന്നും കുര്യന് കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."