2022 ഇന്ത്യയിലെ ഏറ്റവും ചൂടേറിയ അഞ്ചാമത്തെ വര്‍ഷം
ന്യൂഡല്‍ഹി: പിന്നിട്ട വര്‍ഷം ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ അഞ്ചാമത്തെ വര്‍ഷം. ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് രേഖകള്‍ സൂക്ഷിക്കാന്‍ തുടങ്ങിയ 1901ന് ശേഷമുള്ള കണക്കാണിത്. ചൂട് കൂടാതെ, അതിശക്തമായ മഴ, വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, ഇടിമിന്നല്‍, വരള്‍ച്ച തുടങ്ങിയ അതിരൂക്ഷമായ കാലാവസ്ഥാ സംഭവങ്ങളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
1981-2010 കാലയളവിലെ വാര്‍ഷിക ശരാശരി കര ഉപരിതല വായുവിന്റെ താപനിലയേക്കാള്‍ 2022ല്‍ ശരാശരി താപനില 0.51 ഡിഗ്രി സെല്‍ഷ്യസ് കൂടുതലായിരുന്നു. എന്നാല്‍, 2016ലേതിനേക്കാള്‍ ചൂട് കുറവായിരുന്നു പോയ വര്‍ഷം. അന്ന് ശരാശരി താപനില 0.71 ഡിഗ്രി സെല്‍ഷ്യസ് ഉയര്‍ന്നിരുന്നു. 2022ലെ ശൈത്യകാലത്ത് ജനുവരി മുതല്‍ ഫെബ്രുവരി വരെയുള്ള കാലയളവില്‍ താപനില സാധാരണമായിരുന്നു. മണ്‍സൂണിന് മുമ്പുള്ള മാസങ്ങളില്‍ (മാര്‍ച്ച് മുതല്‍ മെയ് വരെ) താപനില മുന്‍ വര്‍ഷങ്ങളിലെ ശരാശരിയേക്കാള്‍ കൂടുതലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."