HOME
DETAILS
MAL
'റെയ്ഡുകള്‍ ബി.ജെ.പിയുടെ ഭീഷണി രാഷ്ട്രീയം, ഭയമില്ല'; മക്കള്‍ നീതിമയ്യം ജനങ്ങളുടെ ശബ്ദമാകുമെന്നും കമല്‍ ഹാസന്
backup
March 22 2021 | 03:03 AM
ചെന്നൈ: കേന്ദ്ര ഏജന്‍സികളുടെ റെയ്ഡുകള്‍ തന്നെ ഭയപ്പെടുത്തിന്നില്ലെന്ന് നടനും മക്കള്‍ നീതിമയ്യം നേതാവുമായ കമല്‍ ഹാസന്. റെയ്ഡുകള്‍ ബി.ജെ.പിയുടെ ഭീഷണി രാഷ്ട്രീയമാണെന്നും അദ്ദേഹം തുറന്നടിച്ചു.
'റെയ്ഡുകള്‍ ബി.ജെ.പി.യുടെ ഭീഷണി രാഷ്ട്രീയം. റെയ്ഡുകളെ ഭയക്കുന്നില്ല. തന്റെ വീട്ടില്‍ നിന്ന് ഒന്നും കിട്ടില്ല. ജനങ്ങളുടെ ശബ്ദമാകാനാണ് മക്കള്‍ നീതി മയ്യം ശ്രമിക്കുന്നത്'- കമല്‍ ഹാസന് പറഞ്ഞു.
വിചാരിച്ചതിനേക്കാള്‍ കൂടുതലാണ് ജനങ്ങളുടെ സ്നേഹവും പ്രതികരണവും. ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളാണ് തങ്ങളുടെ പ്രധാന ലക്ഷ്യം. ജനങ്ങളുടെ നികുതിപ്പണം വേറെ പോക്കറ്റുകളിലേക്ക് പോകുന്നു. ജനങ്ങള്‍ക്ക് ഒന്നും ലഭിക്കുന്നില്ല. ആത്മാര്‍ത്ഥമായ ചെറിയ ഒരു ശ്രമം മതി ജനങ്ങള്‍ക്ക് അവരുടെ അവകാശങ്ങള്‍ ലഭ്യമാക്കാനെന്നും അതിനായാണ് തങ്ങളുടെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."