HOME
DETAILS
MAL
ലക്ഷദ്വീപ് ജില്ലാപഞ്ചായത്ത്: എ കുഞ്ഞികോയ പ്രസിഡന്റ്
backup
August 19 2016 | 18:08 PM
കൊച്ചി: ലക്ഷദ്വീപ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കം ചീഫ് കൗണ്‍സിലറായി എന്‍.സി.പിയിലെ എ. കുഞ്ഞികോയ തെരഞ്ഞെടുക്കപ്പെട്ടു. 16 നെതിരെ 18 അംഗങ്ങളുടെ പിന്തുണയോടെയാണ് എന്‍.സി.പി ലക്ഷദ്വീപുകളുടെ തദ്ദേശഭരണം പിടിച്ചെടുത്തത്. വൈസ് പ്രസിഡന്റുമാരായി മിനിക്കോയ് ദ്വീപ് സ്വദേശി എ.ഫാത്തിമയെയും അമിനി ദ്വീപ് സ്വദേശി എന്‍. മുനീറിനെയും തെരഞ്ഞെടുത്തു. ജില്ലാപഞ്ചായത്തില്‍ പ്രതിപക്ഷമായ എന്‍.സി.പി കൊണ്ടുവന്ന അവിശ്വാസം പാസായതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസിന്റെ അച്ചാടന് അഹമ്മദ് ഹാജിക്ക് സ്ഥാനം ഒഴിയേണ്ടിവന്നത്. നീണ്ടകാലയളവിന് ശേഷമാണ് കോണ്‍ഗ്രസ് ദ്വീപിന്റെ തദ്ദേശഅധികാരത്തില് നിന്ന് പുറത്തായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."