HOME
DETAILS
MAL
കാലിക്കറ്റ് കാംപസിലെ ലൈംഗിക പീഡനാരോപണം: അധ്യാപകനെ പുറത്താക്കി
backup
March 16 2022 | 11:03 AM
കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ ലൈംഗിക പീഡന ആരോപണം നേരിട്ട അധ്യാപകനെ പുറത്താക്കി. ഇംഗ്ലിഷ് വിഭാഗം അസിസ്റ്റന്‍ഡ് പ്രൊഫസര്‍ ഡോ.കെ ഹാരിസിനെതിരേയാണ് നടപടി. ഇന്ന് ചേര്‍ന്ന സിന്‍ഡിക്കേറ്റിന്റേതാണ് തീരുമാനം.
2021 ജൂലൈയിലാണ് ഹാരിസിനെതിരെ ഗവേഷക വിദ്യാര്‍ഥി ലൈംഗിക ചൂഷണ പരാതി ഉന്നയിച്ചത്.
ഈ പരാതി ആഭ്യന്തര പരിഹാര സെല്‍ പരിശോധിച്ച് അധ്യാപകന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നാലെ പൊലിസ് അധ്യാപകനെ ഓഗസ്റ്റില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ കൂടുതല്‍ പെണ്‍കുട്ടികള്‍ ഇയാള്‍ക്കെതിരേ പരാതിയുമായി രംഗത്ത് എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."