HOME
DETAILS
MAL
കൊണ്ടോട്ടിയില്‍ എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ചു
backup
March 22 2021 | 07:03 AM
മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയിലെ എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി കെ പി സുലൈമാന്‍ ഹാജിയുടെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു. യു.ഡി.എഫ് നല്കിയ പരാതി തെരഞ്ഞെടുപ്പ് കമ്മീഷന് തള്ളി. സ്ഥാനാര്‍ത്ഥിക്ക് എതിരായ ആരോപണങ്ങള്‍ തെറ്റെന്ന് വരണാധികാരി വ്യക്തമാക്കി.
ജീവിതപങ്കാളിയുടെ പേര് അടക്കമുള്ള വിവരങ്ങള്‍ പത്രികയില്‍ മറച്ചുവെച്ചുവെന്നാണ് യു.ഡി.എഫ് ആരോപിച്ചത്. പത്രിക സ്വീകരിച്ച റിട്ടേണിങ് ഓഫിസറുടെ നടപടിയ്ക്കെതിരെ നിയമപോരാട്ടം നടത്തുമെന്ന് യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു. അതേസമയം സ്ഥാനാര്‍ഥിയെ വ്യക്തിഹത്യ നടത്തുന്നത് പരാജയഭീതി കൊണ്ടെന്ന് എല്‍.ഡി.എഫ് തിരിച്ചടിച്ചു.
ജീവിത പങ്കാളിയുടെ കോളത്തില്‍ ബാധകമല്ല എന്നാണ് സുലൈമാന്‍ ഹാജി രേഖപ്പെടുത്തിയിട്ടുള്ളത്. സുലൈമാന്‍ ഹാജിക്ക് പാക് സ്വദേശിനി ഉള്‍പ്പെടെ രണ്ടു ഭാര്യമാര്‍ ഉണ്ടെന്നും ഇത് പത്രികയില്‍ കാണിച്ചില്ലെന്നുമാണ് പരാതിക്കാരായ മുസ്ലിം ലീഗ് നേതൃത്വം ആരോപിച്ചിരുന്നത്. നാമനിര്‍ദേശ പത്രികയില്‍ സ്വത്ത് വിവരങ്ങളും കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്നും മുസ്ലിം ലീഗ് ആരോപിച്ചിരുന്നു. ഈ രണ്ട് കാര്യങ്ങളും ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് സുലൈമാന്‍ ഹാജിയുടെ പത്രിക സ്വീകരിക്കുന്നത് ശനിയാഴ്ച മാറ്റിവെച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."