HOME
DETAILS
MAL
റോഡില്‍ അറവുമാലിന്യം തള്ളുന്നത് പതിവാകുന്നു
backup
August 19 2016 | 18:08 PM
ആലുവ: ചൂര്‍ണിക്കര ഗ്രാമപഞ്ചായത്തിലെ കുന്നത്തേരി-അമ്പാട്ടുകാവിന് സമീപമുള്ള ചവര്‍പാടത്ത് അറവുമാലിന്യം തള്ളുന്നത് പതിവാകുന്നു. പുലര്‍ച്ചെയാണ് കോഴിക്കടകളിലെയും മറ്റു അറവുമാലിന്യങ്ങളും തള്ളുന്നത്.
അതിന്റെ അവശിഷ്ടങ്ങള്‍ നായകളും മറ്റും റോഡില്‍ വലിച്ചിടുകയും ചെയ്യുന്നത് വഴി ദുര്‍ഗന്ധംമൂലം വഴി നടക്കുവാന്‍ കഴിയാത്ത അവസ്ഥയാണ്. തെരുവുനായ്ക്കളുടെ ശല്യവും അതിരൂക്ഷമാണ്. രണ്ട് മാസം മുമ്പ് പഞ്ചായത്ത് വൃത്തിയാക്കിയ ഈ പ്രദേശത്ത് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ച് മാലിന്യം ഇടുന്നവരെ പിടികൂടുവാനും നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ചൂര്‍ണിക്കര എ.ഐ.വൈ.എഫ്. ലോക്കല്‍ കമ്മിറ്റി പ്രസിഡന്റ് നിഖില്‍ മുട്ടം, ബൈജു ചേലക്കാട്ട് എന്നിവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."