'ഗോ കൊറോണ ഗോ'; ഇന്ന് വൈറസിനെ കൊല്ലാന്‍ നടത്തിയ പാത്രം മുട്ട് ആഘോഷത്തിന്റെ ഒന്നാം വാര്‍ഷികം; മുട്ടീട്ടും തട്ടീട്ടും പോവാതെ കൊറോണയും
ന്യൂഡല്‍ഹി: 2020 മാര്‍ച്ച് 20 വൈകീട്ട് അഞ്ചു മണി. ശബ്ദമുഖരിതമായിരുന്നു ഇന്ത്യാ മഹാരാജ്യത്തിന് ആ വൈകുന്നേരം. കൊറോണയെ ഓടിക്കാനായി പാത്രം മുട്ടി നാട്ടുകാര്‍ മുഴുവന്‍ തെരുവിലിറങ്ങി അന്ന്. അകമ്പടിയായി ഗോ കൊറോണ മുദ്രാവാക്യവും. രാജ്യം കൊവിഡ് ലോക്ക് ഡൗണിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടു മുമ്പായിരുന്നു ഈ മഹാസംഭവം.
പാത്രംമുട്ട് വാര്‍ഷികം ഗംഭീരമായി ആഘോഷിക്കുകയാണ് സോഷ്യല്‍ മീഡിയ. സംഭവത്തെ പരിഹസിച്ച് നിരവധി വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ജനത കര്‍ഫ്യൂവിന് ശേഷം കോവിഡ് ഒഴിഞ്ഞുപോകുമെന്ന് വിശ്വസിച്ച തങ്ങള്‍ ഒരു വര്‍ഷമായി മഹാമാരിയുടെ ദുരിതത്തിലാണെന്ന് പരിഹസിക്കുന്നു സോഷ്യല്‍ മീഡിയ.
#JanataCurfew On 22 march 2020, few people did craziest things... go corona go ??#Corona #Covid pic.twitter.com/srdnJwJTQx
— samita sharma (@samitas53375357) March 22, 2021
2020 മാര്‍ച്ച് 22ന് രാവിലെ ഏഴുമുതല്‍ രാത്രി ഒമ്പതുമണിവരെയായിരുന്നു ജനത കര്‍ഫ്യൂ. ഈ സമയങ്ങളില്‍ ജനങ്ങള്‍ വീടിന് പുറത്തിറങ്ങരുതെന്നും വൈകിട്ട് അഞ്ചുമണിക്ക് പാത്രം കൊട്ടണമെന്നായിരുന്നു (താലി ബജാവോ) ആഹ്വാനം. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുന്‍നിര പോരാളികള്‍ക്കും അഭിവാദ്യം അര്‍പ്പിച്ചുകൊണ്ട് ബാല്‍ക്കണിയിലിരുന്ന് പാത്രം കൊട്ടാനായിരുന്നു ആഹ്വാനം. എന്നാല്‍, സാമൂഹിക അകലം പാലിക്കുന്നതും മാസ്‌ക് ധരിക്കുന്നതും ഉള്‍പ്പെടെ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ജനങ്ങള്‍ തെരുവിലറങ്ങി. പാത്രം കൊട്ടലും ജാഥയുമായായിരുന്നു ജനത കര്‍ഫ്യൂവിനെ രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും ആഘോഷിച്ചത്. ജനത കര്‍ഫ്യൂവിന് പാത്രം കൊട്ടുന്ന വിഡിയോകള്‍ പലരും ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ഇത്തരത്തില്‍ വൈറലായ വിഡിയോകളാണ് പലരും ഹാഷ്ടാഗിലൂടെ വാര്‍ഷിക ദിനത്തില്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.
This day, last year.
— Riyaz (@Rz1505) March 22, 2021
Happy #JanataCurfew anniversary. pic.twitter.com/wTTcbPtz3v
14 മണിക്കൂര്‍ നീണ്ട ജനത കര്‍ഫ്യൂ പ്രഖ്യാപനത്തിന്റെ സമയത്ത് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 169 കോവിഡ് കേസുകളും നാലുമരണവുമായിരുന്നു. എന്നാല്‍ ഒരു വര്‍ഷം തികയുമ്പോള്‍ പ്രതിദിനം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് ബാധിതരുടെ എണ്ണം 47,000ത്തിനും മേലെയാണ്.
2020 മാര്‍ച്ച് 24 മുതല്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണുണ്ടായത്. പ്രതിദിനം ഒരുലക്ഷത്തോളം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യവുമുണ്ടായിരുന്നു അന്ന്.
#JanataCurfew #5baje5Minute
— Dark Knight ? (@DarkKnightRised) March 22, 2021
Throwback ??? pic.twitter.com/xVCDNjIJoP
മഹാഭാരതയുദ്ധം ജയിച്ച് 18 ദിവസം കൊണ്ടാണെങ്കില്‍ 21 ദിവസംകൊണ്ട് കൊവിഡിനെതിരായ യുദ്ധം ഇന്ത്യ വിജയിക്കുമെന്നായിരുന്നു ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കവെ മോദി പറഞ്ഞത്. പിന്നെ 21 ദിവസത്തെ ലോക്ക്ഡൗണ്‍ മൂന്നു തവണ നീട്ടി. എന്നിട്ടും ഒരു വര്‍ഷം തികയുമ്പോള്‍ രാജ്യം കൊവിഡിന്റെ രണ്ടാം വരവിന്റെ വക്കിലാണെന്നതാണ് അവസ്ഥ.
#JanataCurfew is trending
— majaz ul quadri (@Majazulquadri) March 22, 2021
Me recalling every moment of last year pic.twitter.com/03OpYZliCS
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."