HOME
DETAILS
MAL
സൂപ്പര്‍ മാര്‍ക്കറ്റ് ഉടമയെ മര്‍ദിച്ച കേസ്; സി.ഐ.ടി.യു പ്രവര്‍ത്തകര്‍ അറസ്റ്റില്‍
backup
January 07 2023 | 16:01 PM
കൊല്ലം: കൊല്ലം നിലമേലില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ഉടമയെ മര്‍ദിച്ച കേസില്‍ അഞ്ച് സി.ഐ.ടി.യു പ്രവര്‍ത്തകര്‍ അറസ്റ്റില്‍. പ്രേംദാസ്, രഘു, ജയേഷ്, സിനു, മോഹനന് പിള്ള എന്നിവരെയാണ് ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്കെതിരെ അന്യായമായി സംഘം ചേരല്‍, അതിക്രമിച്ചു കടന്നു മര്‍ദിക്കല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് നിലമേലില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ഉടമയെ സി.ഐ.ടി.യു പ്രവര്‍ത്തകര്‍ തല്ലിച്ചതച്ചത്. യൂനിയന്‍ കോര്‍പ്പ് സൂപ്പര്‍ മാര്‍ക്കറ്റ് ഉടമ ഷാനിനാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ 13 പേര്‍ക്കെതിരെ ചടയമംഗലം പൊലീസ് കേസെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."