'രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ കെട്ടിയിറക്കേണ്ട' ശ്രീനിവാസന്‍ കൃഷ്ണന്റെ നോമിനേഷനെതിരെ പി.ജെ കുര്യന്‍
തിരുവനന്തപുരം: രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി ശ്രീനിവാസന്‍ കൃഷ്ണനെ മോമിനേറ്റ് ചെയ്യുന്നതിനെതിരെ രൂക്ഷവിമര്‍ശനവുമായി പി.ജെ.കുര്യന്‍. രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ കെട്ടിയിറക്കേണ്ട. കഴിവുള്ള നിരവധിപേര്‍ കേരളത്തില്‍ തന്നെയുണ്ടെന്നും അദ്ദേഹം തുറന്നടിച്ചു. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.
രാഹുല്‍ ഗാന്ധിക്കെതിരേയും അദ്ദേഹം വിമര്‍ശനമുന്നയിച്ചു. രാഹുല്‍ ഗാന്ധി ഒറ്റക്ക് തീരുമാനം എടുക്കുന്നത് ശരിയല്ല. പാര്‍ട്ടി ഒരു ചെറു ഗ്രൂപ്പിന്റെ കയ്യില്‍. കൂട്ടായ തീരുമാനമില്ല. സോണിയയെ നിര്‍ജ്ജീവമാക്കുന്ന നടപടിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേതൃമാറ്റ നിലപാടില്‍ മാറ്റമില്ലന്നെു പറഞ്ഞ അദ്ദേഹം പാര്‍ട്ടിക്കുള്ളില്‍ നിന്ന് പോരാടുമെന്നും കൂട്ടിച്ചേര്‍ത്തു.
അതിനിടെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഇന്ന് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയെ കാണും. പട്ടികയില്‍ ഹൈക്കമാന്‍ഡിടപെട്ട് ശ്രീനിവാസന്‍ കൃഷ്ണന്റെ പേര് നിര്‍ദ്ദേശിച്ച സാഹചര്യത്തില്‍ സംസ്ഥാന നേതൃത്വം സോണിയയോട് നിലപാട് വ്യക്തമാക്കും.
തെലങ്കാനയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി ശ്രീനിവാസന്‍ കൃഷ്ണനെ ഹൈക്കമാന്‍ഡ് നോമിനിയായി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ഇന്നലെയാണ് കെപിസിസി നേതൃത്വത്തിന് നിര്‍ദേശം ലഭിച്ചത്. സംസ്ഥാനനേതൃത്വത്തെ ഞെട്ടിച്ചുകൊണ്ടാണ് റോബര്‍ട്ട് വദ്രയുമായി ബിസിനസ് ബന്ധങ്ങളുള്ള പ്രിയങ്കയുടെ വിശ്വസ്തനും തൃശ്ശൂര്‍ സ്വദേശിയുമായ ശ്രീനിവാസന്‍ കൃഷ്ണന്റെ പേര് സംസ്ഥാന ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചത്.
എം ലിജു, ഷാനിമോള്‍ ഉസ്മാന്‍, വി ടി ബല്‍റാം, സതീശന്‍ പാച്ചേനി, എംഎം ഹസ്സന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവരുള്ള പട്ടികയാണ് സംസ്ഥാനനേതൃത്വം തയ്യാറാക്കിയിട്ടുള്ളത്. ലിജുവിനൊപ്പം കെ സുധാകരന്‍ ഇന്നലെ രാഹുല്‍ ഗാന്ധിയെ കണ്ടിരുന്നു. യുവാക്കള്‍ക്ക് മുന്‍ഗണന നല്‍കാനാണ് സംസ്ഥാന നേതൃത്വം ആലോചിക്കുന്നതെന്നും, എം ലിജു പരിഗണനയിലുള്ളയാളാണെന്നും കെ സുധാകരന്‍ പ്രതികരിക്കുകയും ചെയ്തു. പട്ടികയില്‍ ചര്‍ച്ച തുടരുകയാണെന്നും അന്തിമരൂപമായിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞിരുന്നു.
ഇതിനിടെയാണ് ശ്രീനിവാസന്‍ കൃഷ്ണന്റെ പേര് ഹൈക്കമാന്‍ഡിന്റെ ഭാഗത്ത് നിന്ന് ഉയര്‍ന്ന് വരുന്നത്. കേരളത്തില്‍ നിന്ന് വിജയസാധ്യതയുള്ള ഒരു സീറ്റാണ് കോണ്‍ഗ്രസിനുള്ളത്. രണ്ട് ദിവസത്തിനകം ദേശീയനേതൃത്വം ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുമെന്നാണ് കെ സുധാകരന്‍ വ്യക്തമാക്കിയത്. സിഎംപി സീറ്റിനായി മുന്നണിയില്‍ നിന്ന് അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ അത് പരിഗണിക്കേണ്ടതില്ലെന്ന് തന്നെയാണ് യുഡിഎഫ് തീരുമാനം. സിഎംപിയില്‍ നിന്ന് സി പി ജോണിനെ പരിഗണിക്കണമെന്നാണ് ആവശ്യം.
വനിതകളെ പരിഗണിക്കാന്‍ സാധ്യതയുണ്ടെങ്കില്‍ ഷാനിമോള്‍ ഉസ്മാന് നറുക്ക് വീഴാനാണ് സാധ്യത. മുതിര്‍ന്ന നേതാക്കളായ കെ വി തോമസടക്കം സീറ്റിനായി ശ്രമം തുടരുന്നുണ്ട്. അത്തരം പല പേരുകളും പറഞ്ഞ് കേള്‍ക്കുന്നുമുണ്ടെങ്കിലും സാധ്യത കുറവാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."