കോതമംഗലം എം.എ അത്‌ലറ്റിക് അക്കാദമി ചാംപ്യന്‍മാര്‍
കൊച്ചി: ജില്ല അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ 46 സ്വര്‍ണവും 38 വെള്ളിയും 29 വെങ്കവുമടക്കം 653 പോയിന്റുകള്‍ നേടി കോതമംഗലം എം.എ അത്‌ലറ്റിക് അക്കാദമി ചാംപ്യന്‍മാരായി. 30 സ്വര്‍ണവും 20 വെള്ളിയും 18 വെങ്കലവുമടക്കം 450 പോയിന്റുകള്‍ നേടിയ കോതമംഗലം മാര്‍ബേസില്‍ എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും 390 പോയിന്റുകള്‍ നേടിയ കോതമംഗലം സെന്റ് ജോര്‍ജ് സ്‌കൂള്‍ മൂന്നാം സ്ഥാനവും നേടി.
എം.എ.എച്ച്.എസ് തുറവൂര്‍ (121) നാലാം സ്ഥാനം നേടി. ഇന്നലെ 12 ഇനങ്ങളില്‍ പുതിയ റെക്കോഡുകള്‍ കുറിക്കപ്പെട്ടു. അണ്ടര്‍16 പെണ്‍കുട്ടികളുടെ 200 മീറ്ററില്‍ മേഴ്‌സികുട്ടന്‍ അക്കാദമിയുടെ ഗൗരി നന്ദന (26.50), അണ്ടര്‍18 പെണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജമ്പില്‍ എം.എ അത്‌ലറ്റിക് അക്കാദമിയുടെ ഐശ്വര്യ പി.ആര്‍ (11.96), അണ്ടര്‍20 പെണ്‍കുട്ടികളുടെ 1500 മീറ്ററില്‍ മേഴ്‌സികുട്ടന്‍ അക്കാദമിയുടെ ഒലീവിയ ആന്‍ മരിയ തോമസ് (4:46.30), ഷോട്ട്പുട്ടില്‍ എം.എ അക്കാദമിയുടെ നെല്‍സ ഷാജി (11.53), ഹാമര്‍ ത്രോയില്‍ എം.എ അക്കാദമിയുടെ ദീപ ജോഷി (44.67), വനിതകളുടെ ഷോട്ട്പുട്ടിലും (11.15), ഹാമര്‍ത്രോയിലും (47.66) എം.എ അക്കാദമിയുടെ തന്നെ ആതിര മുരളീധരന്‍ എന്നിവര്‍ പുതിയ റെക്കോഡ് കുറിച്ചു.
ആണ്‍ വിഭാഗത്തില്‍ മാര്‍ ബേസിലിന്റെ ബിബിന്‍ ജോര്‍ജ്ജ് (അണ്ടര്‍20) 1500 (4:8.30), എം.എ അക്കാദമിയുടെ ഷെറിന്‍ ജോസ്5000 (16:7.90), സെന്റ് ജോര്‍ജ്ജിന്റെ ഓംകാര്‍ നാഥ്110 മീ.ഹര്‍ഡില്‍സ് (14.90), മാര്‍ബേസിലിന്റെ അമല്‍ പി രാഘവ്ഡിസ്‌കസ് ത്രോ (46.36), എം.എ അക്കാദമിയുടെ 4400 റിലേ ടീം (3:25.90) എന്നിവരാണ് പുതിയ റെക്കോഡുകള്‍ക്ക് അവകാശികള്‍. ത്രോ താരം ആതിര മുരളീധരനാണ് മീറ്റിലെ ഏക ഡബിള്‍ റെക്കോഡിനുടമ.
അണ്ടര്‍20 പെണ്‍വിഭാഗത്തില്‍ എം.എ അക്കാദമിയുടെ ഷിജിന ജോസും, ആണ്‍ വിഭാഗത്തില്‍ എം.എ അക്കാദമിയുടെ തന്നെ പ്രണവ് കെ,എസും അണ്ടര്‍16 ആണ്‍ വിഭാഗത്തില്‍ നവദര്‍ശന്‍ അക്കാദമിയുടെ പ്രണവ്.എസും സ്പ്രിന്റ് ഡബിള്‍ തികച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."