സമസ്ത ആദര്‍ശ സമ്മേളനം; കോഴിക്കോട് നഗരത്തില്‍ ഗതാഗത ക്രമീകരണം
സമസ്ത 08.01.2023 തിയ്യതി കോഴിക്കോട് കടപ്പുറത്ത് നടത്തുന്ന സമ്മേളനത്തിന്റ ഭാഗമായി കോഴിക്കോട് നഗരത്തില്‍ എത്തുന്ന വാഹനങ്ങള്‍ക്ക് ഗതാഗത ക്രമീകരണം നടത്തുമെന്ന് ട്രാഫിക് പൊലിസ് അസി. കമ്മീഷണര്‍ അറിയിച്ചു. താഴെ പറയും വിധമായിരിക്കും ക്രമീകരണം.
സമ്മേളനത്തിന് എത്തുന്ന വാഹനങ്ങള്‍ ശ്രദ്ധിക്കുക
1) സമ്മേളനത്തിന്റ ഭാഗമായി വടകര കൊയിലാണ്ടി ഭാഗത്തു നിന്നും എത്തുന്ന വാഹനങ്ങള്‍ വെങ്ങളം വഴി വെങ്ങാലി ബ്രിഡ്ജ് വലത്തോട്ട് തിരിഞ്ഞ് നോര്‍ത്ത് ബീച്ച് പാര്‍ക്കിംഗ് ഗ്രൗണ്ട് വെള്ളയില്‍ ബീച്ച് പാര്‍ക്കിംഗ് എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.
2) പേരാമ്പ്ര, നടുവണ്ണൂര്‍, ഉള്ള്യേരി ഭാഗത്തു നിന്നും എത്തുന്ന വാഹനങ്ങള്‍ പാവങ്ങാട് -വണ്ടിപ്പേട്ട- വയനാട് റോഡ് -ക്രിസ്ത്യന്‍ കോളജ് -വെസ്റ്റ് ഗാന്ധി റോഡ് ഓവര്‍ ബ്രിഡ്ജ് -നോര്‍ത്ത് ബീച്ച് പാര്‍ക്കിംഗ്.
3) ബാലുശ്ശേരി, കക്കോടി ഭാഗത്തു നിന്നും എത്തുന്ന വാഹനങ്ങള്‍ നടക്കാവ് -വയനാട് റോഡ് -ക്രിസ്ത്യന്‍ കോളേജ് വെസ്റ്റ് -ഗാന്ധിറോഡ് ഓവര്‍ ബ്രിഡ്ജ് - നോര്‍ത്ത് ബീച്ച് പാര്‍ക്കിംഗ്.
4) താമരശ്ശേരി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ മലാപറമ്പ് -എരഞ്ഞിപ്പാലം ഇടത്തോട്ട് തിരിഞ്ഞ് സരോവരം ജംഗ്ഷനില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് ക്രിസ്ത്യന്‍ കോളജ് ഈസ്റ്റ് ഗാന്ധി റോഡ് ബ്രിഡ്ജ് വഴി തിരിഞ്ഞ് നോര്‍ത്ത് ബീച്ച് പാര്‍ക്കിംഗ് ഗ്രൗണ്ട് .
5) മെഡിക്കല്‍ കോളജ് ഭാഗത്തുനിന്നും എത്തുന്ന വാഹനങ്ങള്‍ തൊണ്ടയാട് അരയിടത്തുപാലം ബ്രിഡ്ജിന്റ അടിയിലൂടെ വലത്തോട്ട് തിരിഞ്ഞ് സരോവരം ജംഗ്ഷനില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ക്രിസ്ത്യന്‍ കോളജ് ഈസ്റ്റ് ഗാന്ധി റോഡ് ബ്രിഡ്ജ് വഴി തിരിഞ്ഞ് നോര്‍ത്ത് ബീച്ച് പാര്‍ക്കിംഗ് ഗ്രൗണ്ട്
6) ബേപ്പൂര്‍ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ കോതി ബീച്ച് സൗത്ത് ബീച്ച് Function Place നോര്‍ത്ത് ബീച്ച് പാര്‍ക്കിംഗ് ഗ്രൗണ്ട്.
7) രാമനാട്ടുകര മലപ്പുറം പാലക്കാട് ഭാഗത്തുനിന്നും എത്തുന്ന വാഹനങ്ങള്‍ രാമനാട്ടുകര മീഞ്ചന്ത പുഷ്പാ ജംഗ്ഷന്‍-ഇടിയങ്ങര വഴി കോതി ജംഗ്ഷനില്‍ നിന്നും കോതി ബീച്ച് -സൗത്ത് ബീച്ച് Function Place നോര്‍ത്ത് ബീച്ച് പാര്‍ക്കിംഗ് ഗ്രൗണ്ട്.
യാത്രബസ്സുകളും മറ്റു വാഹനങ്ങളും ഇതുവഴി
കൂടാതെ കോഴിക്കോട് സിറ്റിയിലേക്ക് വരുന്ന യാത്രാ ബസ്സുകളും മറ്റു വാഹനങ്ങളും 12.00 മണിക്ക് ശേഷം താഴെപറയുന്ന പ്രകാരം നഗരത്തില്‍ പ്രവേശിക്കേണ്ടതാണ്
1) കണ്ണൂര്‍ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ വെസ്റ്റ്ഹില്‍ ചുങ്കം, കാരപ്പറമ്പ്, എരഞ്ഞിപ്പാലം, അരയിടത്ത് പാലം വഴി സിറ്റിയില്‍ പ്രവേശിക്കുകയും തിരിച്ച് അതേ റൂട്ട് വഴി സര്‍വ്വീസ് നടത്തേണ്ടതാണ്.
2) ബാലുശ്ശേരി നരിക്കുനി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ കാരപ്പറമ്പ്, എരഞ്ഞിപ്പാലം, അരയിടത്ത് പാലം വഴി സിറ്റിയില്‍ പ്രവേശിക്കുകയും തിരിച്ച് അതേ റൂട്ട് വഴി സര്‍വ്വീസ് നടത്തേണ്ടതാണ്.
സിറ്റിയിലെ പ്രധാന റോഡുകളില്‍ കണ്ണൂര്‍ റോഡ്, രാജാജി റോഡ്, മാവൂര്‍ റോഡ്, പുതിയ റോഡ്, മീഞ്ചന്ത ബൈപ്പാസ്, എരഞ്ഞിപ്പാലം ബൈപ്പാസ് റോഡ്, വയനാട് റോഡ്) വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് വാഹന ഗതാഗതം തടസ്സപ്പെടുത്തിയാല്‍ റിക്കവറി വാഹനങ്ങള്‍ ഉപയോഗിച്ച് നീക്കം ചെയ്യുന്നതും കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതും ആയിരിക്കും.
08.01.2023 ഉച്ചക്ക് 12.00 മണിക്ക് ശേഷം ബീച്ചില്‍ കൂടെയുള്ള വാഹനങ്ങള്‍ക്ക് ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."